ചെറുപഴം ഉപയോഗിച്ച് കറുമുറെ പഴംപൊരി ഉണ്ടാക്കുന്ന സൂത്രം ഇതുവരെ അറിഞ്ഞില്ലേ. എന്നാൽ വേഗം വന്ന് വീഡിയോ നോക്കൂ.. | Tasty Banana Snack

സാധാരണയായി നേന്ത്രപ്പഴം ഉപയോഗിച്ചു കൊണ്ടാണ് വളരെ രുചികരമായ പഴംപൊരി തയ്യാറാക്കാറുള്ളത്. ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അതിൽ മാവ് കൃത്യമായി പിടിക്കാത്ത സാഹചര്യം ഉണ്ടാകും. എന്നാൽ ഇനി ചെറുപഴം ഉപയോഗിച്ചുകൊണ്ട് വളരെ മൊരിഞ്ഞ പഴംപൊരി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ ചേർക്കുക.

അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക. ശേഷം കാല് കപ്പ് പഞ്ചസാര ചേർക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക. കൂടാതെ ഒരു ടീസ്പൂൺ കറുത്ത എള്ള് ചേർത്തു കൊടുക്കുക. എള്ള് നിർബന്ധമായ ഒന്നല്ല. ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി. വിശേഷം ഒരു നുള്ള് മഞ്ഞൾ പൊടിയും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക വെള്ളത്തിനുപകരമായി പാല് ഉപയോഗിക്കാവുന്നതുമാണ്. അത് കൂടുതൽ രുചികരം ആയിരിക്കും. മാവ് തയ്യാറായതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറുപഴം എടുത്ത് രണ്ടായി മുറിക്കുക. വലിയ പഴംപൊരിയോ ചെറിയ പഴംപൊരിയും ഉണ്ടാക്കാൻ ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കാനുള്ളതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക.

എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോ പഴവും തയ്യാറാക്കി വച്ച മാവിലേക്ക് മുക്കി നന്നായി പൊരിച്ചെടുക്കുക. പഴംപൊരി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്ത് പകർത്തി വയ്ക്കുക. എല്ലാ പഴംപൊരിയും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇനി ഏതു പഴം ആയാലും ഇതുപോലെ മാവ് തയ്യാറാക്കുകയാണെങ്കിൽ നല്ല ക്രിസ്പി ആയിട്ട് തന്നെ പഴംപൊരി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *