സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാനും ഏതുനേരവും കഴിക്കാനും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഒരു കപ്പ് റവ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് പുളിയില്ലാത്ത ഒരു കപ്പ് തൈര് കൂടി ചേർക്കുക. അതിനുശേഷം രണ്ടും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം റവ കുതിർന്നു കിട്ടാൻ കുറച്ച് സമയം മാറ്റി വയ്ക്കുക. ഇതേസമയം ഇതിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ എടുത്തു വയ്ക്കാം. അതിനായി രണ്ട് സവാള ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക.
രുചി കൂട്ടുന്നതിനായി ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, അര ടീസ്പൂൺ നല്ല ജീരകം. എന്നിവ തയ്യാറാക്കിയ റവയിലേക്ക് ചേർത്തുകൊടുത്ത കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. എരിവും ഉപ്പും എല്ലാം പാകമാണോ എന്ന് നോക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം മീഡിയം ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ പൊരിച്ചെടുക്കുക. ഒരു ഭാഗം വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. പലഹാരം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. രുചിയോടെ കഴിക്കാം. വൈകുന്നേരം എല്ലാവരെയും ഞെട്ടിക്കാൻ ഇതുപോലെ ഒരു വിഭവം തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.