Tasty Uzhunnu Egg Snack recipe : ഉഴുന്ന് ചേർത്തുകൊണ്ട് നിരവധി പലഹാരങ്ങളാണ് ഓരോ വീട്ടമ്മമാരും തയ്യാറാക്കാറുള്ളത്. ഉഴുന്നുവെച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് ഉഴുന്ന് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
ഉഴുന്നു നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക, ഒട്ടും തന്നെ വെള്ളം ചേർക്കരുത് ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം രുചി കൂട്ടുന്നതിന് വേണ്ടി ആവശ്യത്തിനു മല്ലിയില ചേർത്ത് കൊടുക്കുക. അതോടൊപ്പം കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം ഒരു സവാള പൊടിയായരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക, അതോടൊപ്പം അര ടീസ്പൂൺ വറ്റൽ മുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അടുത്തതായി കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൈ ഉപയോഗിച്ച് കൊണ്ട് നന്നായി തന്നെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക.
അടുത്തായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ചേർത്തു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വച്ച് പരത്തുക. കട്ട്ലെറ്റ് തയ്യാറാക്കുന്ന ആകൃതിയിൽ തയ്യാറാക്കി എടുക്കുക. ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ചൂട് ചായയോടൊപ്പം രുചിയായി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.