Tasty Fried Evening Snack Recipe: വൈകുന്നേരങ്ങളിൽ ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഈ പുതിയ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ എന്റെ അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ട് സവാള ചെറുതായി അരിഞ്ഞതും, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ശേഷം വഴന്നു വന്നാൽ അതിലേക്ക് ഇഷ്ടമുള്ള നിറത്തിലുള്ള ക്യാപ്സിക്കം അരിഞ്ഞ്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത് മൂന്ന് ടീസ്പൂൺ ചോളം വേവിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക പച്ചക്കറികൾ എല്ലാം നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുത്തിരിക്കുന്ന ചിക്കൻ എല്ലു കളഞ്ഞെടുത്ത് ചെറുതായി ഗ്രേറ്റ് ചെയ്തത് ഇതോടൊപ്പം ആവശ്യത്തിന് ഉപ്പ് മുക്കാൽ ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് രുചിക്കൂട്ടുന്നതിന് അര ടീസ്പൂൺ ഗരം മസാലയും ചേർത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവെക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വെണ്ണ ചൂടാക്കി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മൈദപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം കാൽ കപ്പ് പാലും ചേർത്ത് നന്നായി കുറുക്കി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മുളക് ചതച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യമെങ്കിൽ മാത്രം അര കപ്പ് ചീസ് ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് പകർത്തി വെക്കുക. അതിലേക്ക് അരക്കപ്പ് പൊടിച്ച ബ്രഡും ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങിയതും ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിച്ചെടുക്കുക. ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടിയെടുക്കുക. ശേഷം മൈദ പൊടിയിൽ പൊതിഞ്ഞ് മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.