Making Of Quick Tasty Snacks : ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള പലഹാരങ്ങളും നാം തയ്യാറാക്കാറുണ്ട്. എന്നാൽ സ്ഥിരം ഉണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഒരു വിഭവം തയ്യാറാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ജാം ചേർത്തു കൊടുക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവറിൽ ഉള്ള ജാം ചേർത്ത് കൊടുക്കാവുന്നതാണ്.
ശേഷം അതിലേക്ക് ഒരു പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർക്കുക. അതിനുശേഷം ഒന്നേകാൽ കപ്പ് പശുവിൻപാൽ ചേർത്ത് കൊടുക്കുക. പാലിന് പകരമായി സാധാരണ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം രണ്ടു നുള്ള് ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് നട്ട്സ് ചേർത്തു കൊടുക്കാവുന്നതാണ്. പോലെ തന്നെ ഡ്രൈ ഫ്രൂട്ട്സും ചേർത്തു കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പഴം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറേശ്ശെയായി ഒഴിച്ചുകൊടുത്ത് നന്നായി പൊരിച്ചെടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. രുചിയോടെ കഴിക്കാം. Video Credit : Mia kitchen