വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാം ഒരു മധുരപലഹാരം. ഈ പലഹാരം എത്ര കഴിച്ചാലും മതി വരില്ല. | Making Of Simple Sweet Recipe

Making Of Simple Sweet Recipe: വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു മധുരപലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. അതിനായി ആദ്യം തന്നെ 6 ബ്രെഡ് എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.. അടുത്തതായി ഒരു കപ്പ് പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്ത് പകർത്തി വയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അണ്ടിപ്പരിപ്പ് മുന്തിരി കശുവണ്ടി, ബദാം എന്നിവ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്ത് വറുത്തെടുക്കുക. വറന്നു വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ബ്രെഡ് ചേർത്ത് കൊടുക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

എല്ലാം നന്നായി ഇളക്കി ചേർത്തതിനുശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് ചേർത്തു കൊടുക്കുക. അടുത്തായി ചേർക്കേണ്ടത്. അടുത്തതായി ഒന്നോ രണ്ടോ ടീസ്പൂൺ പാൽപ്പൊടി കൂടി ചേർത്തു കൊടുക്കുക. ഇത് ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ചേർത്തു കൊടുത്താൽ മതി. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ കപ്പ് പശുവിൻപാൽ ചേർത്ത് കൊടുക്കുക.

വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം നന്നായി പാകമായതിനു ശേഷം പാൻ ഇറക്കി വയ്ക്കുക. ശേഷം ചൂടാറാൻ മാറ്റിവയ്ക്കുക. അടുത്തതായി പലഹാരം ഉണ്ടാക്കാൻ ഒരു ചെറിയ പാത്രം എടുക്കുക. ചെറിയ ചൂടോടുകൂടി തന്നെ പാനിൽ നിന്ന് പൊടിയെടുത്ത് പാത്രത്തിലേക്ക് വച്ച് നല്ലതുപോലെ അമർത്തി കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കമഴ്ത്തി വെക്കുക. ഈ രീതിയിൽ എല്ലാ പലഹാരങ്ങളും തയ്യാറാക്കി എടുക്കുക. രുചിയോടെ കഴിക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *