വൻ വെറൈറ്റി ആണ് ട്ടോ. അരിപ്പൊടി കൊണ്ട് ഇതുപോലെ ഒരു അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Easy Rice Powder Breakfast Recipe

Easy Rice Powder Breakfast Recipe: അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് വളരെ വ്യത്യസ്തമായ സീരിയൽ അപ്പം തയ്യാറാക്കാം. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപെടും. ഈ അപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുത്തു വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക

. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് പുട്ടിന് പൊടി നനയ്ക്കുന്നത് പോലെ പൊടി തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് പൊടി അരിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. അതിലേക്ക് കൂടുതൽ ഭംഗി കൂട്ടുന്നതിന് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ട്യൂട്ടി ഫ്രൂട്ടി ചേർത്തു കൊടുക്കുക.

ശേഷം ഇവയെല്ലാം തന്നെ നന്നായി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഒരു ഇഡ്ഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. അതിനു മുകളിലായി അലുമിനിയം ഫോയിൽ പേപ്പർ, അല്ലെങ്കിൽ ഏതെങ്കിലും ഒരു തുണിയോ വച്ച് കൊടുക്കുക. ശേഷം അടച്ചു വയ്ക്കുക. അടുത്തതായി ഒരു തുണി നനച്ചു വയ്ക്കുക. ശേഷം കുഴിയുള്ള ചെറിയ പാത്രം എടുത്ത് അതിലേക്ക് ആദ്യം നനച്ചു വച്ചിരിക്കുന്ന പൊടി ഇട്ടുകൊടുക്കുക. ശേഷം തേനിയുടെ ഫിലിം വച്ച് കൊടുക്കുക അതിനുമുകളിൽ വീണ്ടും അരിപ്പൊടി ഇട്ടുകൊടുത്ത് ഫിൽ ചെയ്യുക.

ഇത് നനഞ്ഞ തുണിയിലേക്ക് കമിഴ്ത്തി വയ്ക്കുക. ഇഡലി പാത്രത്തിൽ ആവി വന്നതിനുശേഷം പാത്രത്തിനു മുകളിൽ വച്ചിരിക്കുന്ന തുണിയിലേക്കോ അല്ലെങ്കിൽ അലുമിനിയം ഫോയിൽ പേപ്പറിലേക്ക് ഈ അപ്പം ഉള്ള നനഞ്ഞ തുണി വെച്ച് കൊടുക്കുക. ശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *