എരുവുള്ള അവൽ കഴിച്ചു നോക്കിയിട്ടുണ്ടോ. ഇതുപോലെ ചെയ്തു നോക്കൂ ഇനി എത്ര കഴിച്ചാലും മതി വരില്ല. | Spicy Aval Mixture Recipe

Spicy Aval Mixture Recipe : വൈകുന്നേരം ആയാലും ഇടനേരങ്ങളിൽ ആയാലും കഴിക്കാൻ വളരെ രുചികരമായ അവൽ തയ്യാറാക്കാം. ഇതുപോലെ അവൽ തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും വളരെ ആസ്വദിച്ച് തന്നെ കഴിക്കും. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് കപ്പ് വെള്ള അവൽ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

അടുത്തതായി അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര കപ്പ് തോല് കളഞ്ഞ കപ്പലണ്ടി ചേർത്തു കൊടുക്കുക. കപ്പലണ്ടിയും നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കോരി മാറ്റിവെക്കുക. ശേഷം അതേ പാനിലേക്ക് അരക്കപ്പ് പൊട്ടുകടല ചേർത്തു കൊടുക്കുക. അതും നല്ലതുപോലെ വറുത്തെടുത്ത് കോരി മാറ്റുക. അടുത്തതായി ഒരു ടീസ്പൂൺ മല്ലി പാനിലേക്ക് ഇട്ടുകൊടുക്കുക.

അതോടൊപ്പം 7, 8 വെളുത്തുള്ളി ചെറുതായി ചതച്ചത് ചേർത്തു കൊടുക്കുക. അതോടൊപ്പം 6 പച്ചമുളക് രണ്ടായി കീറിയത് ചേർത്തു കൊടുക്കുക. ഇവയെല്ലാം തന്നെ നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം കാൽ കപ്പ് അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കുക. ശേഷമതിലേക്കാണ് ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൂടാതെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.

നല്ലതുപോലെ മൂത്ത് വഴന്നു വന്നതിനു ശേഷം അതും കോരി മാറ്റുക. ശേഷം ഇവയെല്ലാം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനു മുകളിലേക്ക് മധുരത്തിന് ആവശ്യമായ പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വളരെ രുചികരമായ അവൽ മിക്സ്റ്റർ തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *