മാസ്കും സോപ്പും ഉപയോഗിച്ച് കൊണ്ട് വളരെ ഉപകാരപ്രദമായ കുറച്ച് കിച്ചൻ ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ ഒരു മാസ്ക് എടുത്ത് ഒരു ഭാഗം മുറിക്കുക. ശേഷം അതിനകത്തേക്ക് ഒരു സോപ്പ് വച്ചുകൊടുത്തു കെട്ടി വെക്കുക. ഇത് ബാത്റൂമിലും വാഷിംഗ് ബേസണുകളിലും ഉപയോഗിക്കുക. ഇങ്ങനെ ചെയ്താൽ സോപ്പ് മാത്രം പുറത്തുവയ്ക്കുമ്പോൾ അത് വെള്ളത്തിൽ അലിഞ്ഞ് അലിഞ്ഞു പോകുന്നത് ഒഴിവാക്കാൻ ആവും.
കൂടാതെ സോപ്പ് വയ്ക്കുന്ന ഭാഗം വളരെ വൃത്തിയോടെയും ഇരിക്കും. അടുത്ത ഒരു ടിപ്പ് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഒഴിച്ചു കറിയാണ്. തൈര് ഉണ്ടെങ്കിൽ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളകും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ഒരു ചെറിയ കഷണം ഇഞ്ചിയും ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് ചെറുതായി അരച്ചെടുക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന തൈരും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
മറ്റൊരു പാത്രത്തിലേക്ക് പകർത്തി ചോറിനൊപ്പം രുചികരമായി കഴിക്കാം. അടുത്തതായി ജോബിന്റെ മുകളിൽ വച്ച് ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ വറക്കുകയോ പൊരിക്കുകയോ ചെയ്യുമ്പോൾ ഗ്യാസിന്റെ ചുറ്റുമായി എണ്ണ തെറിച്ചു പോകുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇനി ആ അവസ്ഥ ഇല്ലാതാക്കാൻ മീൻ പൊരിക്കുന്നതിനു മുൻപായി പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ചതിനുശേഷം വറുക്കാനുള്ള മീനുകളെല്ലാം നിരത്തി വയ്ക്കുക.
അതെല്ലാം കഴിഞ്ഞതിനുശേഷം അടുപ്പിനു മുകളിൽ വച്ച് പൊരിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗ്യാസിന് ചുറ്റുമായി എണ്ണ തെറിച്ചു വൃത്തികേട് ആകാതെ സംരക്ഷിക്കാം.അപ്പോൾ ഇതുപോലെയുള്ള ടിപ്പുകൾ ചെയ്തുനോക്കി ഇനി പണികൾ എളുപ്പമുള്ളത് ആക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.