വെറുമൊരു കാലിക്കുപ്പി ഉണ്ടെങ്കിൽ വീട്ടിലെ ജനലുകളും ഫ്ലോറും വൃത്തിയാക്കുവാൻ വളരെയധികം എളുപ്പമാണ്. ഉപയോഗിച്ച് കഴിഞ്ഞ കുപ്പികൾ ഇനി ആരും കളയാതെ ഇതുപോലെ ചെയ്തു നോക്കൂ. അതിനായി ആദ്യം തന്നെ ഒരു കാലിക്കുപ്പിയെടുത്ത് അതിന്റെ മൂടിയുള്ള ഭാഗത്ത് നിന്ന് കുറച്ചു താഴെയായി മുറിച്ചു മാറ്റുക അതിനുശേഷം നാലുഭാഗത്തായി ചെറിയ ഹോൾ ഇട്ടു കൊടുക്കുക. ശേഷം വീട്ടിൽ ഉപയോഗിക്കാത്ത പഴയ ഏതെങ്കിലും ഒരു തുണിയെടുത്ത് ഒരിഞ്ച് വലിപ്പത്തിലുള്ള റിബൺ പോലെ മുറിച്ചെടുക്കുക.
മുറിച്ചെടുത്ത ഭാഗങ്ങൾ എല്ലാം പകുതി എടുത്ത് ക്രോസ് ചെയ്തു വയ്ക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് മുറുക്കി കിട്ടുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന കുപ്പിയുടെ ഓരോ ഹോളിലേക്കും കടത്തിക്കൊടുത്ത് മുറുക്കി കെട്ടിവയ്ക്കുക. ശേഷം കുപ്പിയുടെ മൂടിയുള്ള ഭാഗത്ത് ചെറിയൊരു വടി ഫിക്സ് ചെയ്തു വെക്കുക. ഈ മോപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ജനൽ വൃത്തിയാക്കുന്നതിനും വീട്ടിലെ ചുമരിലെ മാറാല വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.
ഇതിന് ഒട്ടും ഭാരമില്ലാത്തതിനാൽ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാനും സാധിക്കും. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് പരിചയപ്പെടാം. പുറത്തുനിന്നും അച്ചാറുകൾ വാങ്ങുന്ന ചില്ലു കുപ്പികൾ കഴുകിയതിനുശേഷം അച്ചാറിന്റെ മണം അവശേഷിക്കുന്നുണ്ടെങ്കിൽ കുപ്പി നന്നായി കഴുകി വൃത്തിയാക്കി അതിലെ വെള്ളം എല്ലാം തുടച്ചു കളഞ്ഞതിനുശേഷം കുറച്ച് പേപ്പർ കഷണങ്ങൾ മുറിച്ചെടുക്കുക. ശേഷം അടച്ചു വയ്ക്കുക.
ഇങ്ങനെ ചെയ്താൽ കുട്ടിക്ക് മണമെല്ലാം പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ ചുമരിൽ ഉണ്ടാകുന്ന അഴുക്കുകൾ പെയിന്റ് പോകാതെ തന്നെ കളഞ്ഞെടുക്കുന്നതിന് ഒരു ബ്രഷിൽ കുറച്ചു ഗോൾ ഗേറ്റ് എടുത്ത് അഴുക്കുള്ള ഭാഗങ്ങളിൽ തേച്ചു കൊടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ചെയ്താൽ പെയിന്റ് പോകാതെ തന്നെ അഴുക്കുകൾ കളയാൻ സാധിക്കും. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ഈ ടിപ്പുകൾ ഇന്നുതന്നെ ചെയ്തുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.