ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ രുചികരമായ ഒരു ഉള്ളി ചമ്മന്തി തയ്യാറാക്കാം. ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം രണ്ട് പ്ലേറ്റ് ചോറ് അകത്താക്കാൻ. എങ്ങനെയാണ് ചമ്മന്തി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് ആവശ്യമുള്ളത് 350 ഗ്രാം ചെറിയ ഉള്ളി എടുക്കുക. ശേഷം രണ്ടായി മുറിച്ചെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ഒരു പിടി വറ്റൽ മുളക് വറുത്തെടുക്കുക. ശേഷം മാറ്റി വെക്കുക. അടുത്തതായി കുറച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഉള്ളിപകുതി വഴന്നു വരുമ്പോൾ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അഞ്ചോ ആറോ വലിയ വെളുത്തുള്ളി രണ്ടായി കീറിയത് ചേർക്കുക. ഉള്ളി നല്ലതുപോലെ വഴന്നു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയെടുക്കുക.
പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ചമ്മന്തിക്ക് ആവശ്യമായ പുളി ചേർത്ത് കൊടുക്കുക. വാളൻപുളി തന്നെ ചേർത്തു കൊടുക്കുക. ശേഷം ഒരു ചെറിയ കഷണം ശർക്കരയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പുളി യുമായി നല്ലതുപോലെ ചേർന്നതിനു ശേഷം നന്നായി വഴന്ന് പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് ഉള്ളി ചേർത്ത് കൊടുക്കുക . അതോടൊപ്പം വറുത്തുവച്ചിരിക്കുന്ന മറ്റൊരു മുളകും ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കൂടാതെ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഒരു പകുതി നാരങ്ങാ നീര് കൊടുക്കുക. ഇവയെല്ലാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ആവശ്യത്തിന് അനുസരിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ ഉള്ളി മുളക് ചമ്മന്തി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.