വീട്ടിൽ പാറ്റ ശല്യം കൂടി വരുന്നുണ്ടോ. എന്നാൽ ഒരു സ്പൂൺ പഞ്ചസാര മാത്രം മതി പാറ്റകളെ ഇനി നാടുകടത്താം. | Home Tricks

സാധാരണയായി വീടുകളിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കയറിവരുന്ന ഒന്നാണ് പാറ്റകൾ. കാണുമ്പോൾ ചെറിയതാണെങ്കിലും നിരവധി അസുഖങ്ങളാണ് ഇതുമൂലം മനുഷ്യർക്ക് വരുന്നത്. ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരുന്ന് പിന്നീട് അവയൊന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാകുന്നു. അതുപോലെ തന്നെ വസ്ത്രങ്ങൾക്കിടയിൽ പോയി അവ കടിച്ചു പറിച്ചു വൃത്തികേടാക്കുന്നു.

കൂടുതലായും പാറ്റകൾ കാണപ്പെടുന്നത് വീട്ടിലെ അടുക്കളയിൽ ആയിരിക്കും. ഇന്നത്തെ കാലത്ത് പാറ്റകളെ തുരത്തുന്നതിന് നിരവധി മരുന്നുകൾ ലഭ്യമാണ്. എന്നാൽ അവയെല്ലാം തന്നെ നമ്മൾ മനുഷ്യർക്കിടയിൽ എത്തുമ്പോൾ മരണത്തിനുവരെ കാരണമാകാറുണ്ട്. കുട്ടികളുള്ള വീട്ടിലാണെങ്കിൽ കൂടുതൽ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു കാര്യം കൂടിയാണിത്. എന്നാൽ ഇനി വളരെ സിമ്പിൾ ആയി ഇത്തരം മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെ പഞ്ചസാര ഉപയോഗിച്ചുകൊണ്ട് പാറ്റകളെ തുരത്താം.

എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ടാണ് നാം പാറ്റകളെ ഇല്ലാതാക്കാൻ പോകുന്നത്. പഞ്ചസാരയും സോഡാപ്പൊടിയും ചേർത്ത് ഈ മിശ്രിതം പാട്ടുകൾ വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ഇട്ടു കൊടുക്കുക.

അടുക്കളയിലെ കിച്ചൻ സിംഗിൾ എല്ലാം തന്നെ ഇത് വിതറി കൊടുക്കുക. അതുപോലെ വീടിനകത്ത് പാറ്റകൾ വരുന്ന ഭാഗങ്ങളിൽ എല്ലാം വിതറി കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാറ്റകൾ വരുന്നത് ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈയൊരു മാർഗ്ഗം ചെയ്തു നോക്കുക. ഇനി പാറ്റകളെ വീട്ടിൽ നിന്ന് വേരോടെ ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *