Tasty Crispy Ladyfinger Chips : ചോറിന്റെ കൂടെ കഴിക്കാനും വൈകുന്നേരം ചായയുടെ കൂടെ കഴിക്കാനും വളരെ രുചികരമായ വെണ്ടയ്ക്ക സ്നാക്ക്സ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 300 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക, ശേഷം അതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. രുചി കൂട്ടുന്നതിനായി കാൽ ടീസ്പൂൺ ഗരം മസാല ചേർത്തു കൊടുക്കുക. എരുവിന് ആവശ്യമായ അര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം രണ്ട് നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് അനുസരിച്ച് വെള്ളവും ചേർത്ത് വെണ്ടയ്ക്കയിലേക്ക് ഈ മസാലക്കൂട്ട് എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. മസാല എല്ലാം തന്നെ നല്ലതുപോലെ മിക്സ് ആയി വരണം.
അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വെണ്ടയ്ക്ക ഓരോന്നോരോന്നായി ഇട്ട് കൊടുക്കുക. ശേഷം മീഡിയം ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ വറുത്തെടുക്കുക. വെണ്ടക്കയുടെ നിറം മാറി വരുമ്പോൾ കോരി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. രുചിയോടെ കഴിക്കാം. കഴിക്കാൻ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.