Easy Vessel Cleaning Powder : അടുക്കളയിൽ ആദ്യമായി കയറുന്നവർ ആണെങ്കിലും ദിവസവും അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മമാർക്കും ഒരു പ്രാവശ്യമെങ്കിലും പാത്രങ്ങൾ കരിഞ്ഞു പോയിട്ടുള്ള അവസ്ഥ ഉണ്ടായിട്ടുണ്ടാകും. ഭക്ഷണം കേടായി പോകും എന്ന് മാത്രമല്ല ആ പാത്രത്തിന്റെ മുഖച്ഛായ വരെ ഇല്ലാതായി പോകും. ഇത്തരത്തിൽ കഴിഞ്ഞുപോകുന്ന പാത്രത്തിലെ അഴുക്കുകൾ വൃത്തിയാക്കി എടുക്കുവാൻ ഒരുവിധത്തിൽ വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ് .
കൂടുതൽ സമയം സോപ്പ് കൊണ്ട് ഉരച്ച വിഷമിക്കേണ്ടി വരും. എന്നാൽ അതിനുള്ള ഒരു കിടിലൻ മാർഗവും ആയിട്ടാണ് വന്നിരിക്കുന്നത് ഇനി അധികം ആരും ഉരച്ച കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ആ പാത്രത്തിൽ എത്ര ഭാഗം കരിഞ്ഞു പോയിട്ടുണ്ട് അത്രയും ഭാഗത്തിൽ വെള്ളം ഒഴിച്ചു കൊടുക്കുക .ശേഷം കുറച്ചു സോപ്പ് പൊടി ഇട്ടു കൊടുക്കുക .
ഇത് അടുപ്പിൽ വച്ച് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക നന്നായി തന്നെ തിളച്ചു വരേണ്ടതാണ് ഓരോ പ്രാവശ്യവും തിളയ്ക്കുമ്പോഴും ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് കരിഞ്ഞ ഭാഗത്തെല്ലാം ഉരച്ചു കൊടുക്കുക. അതിനുശേഷം പാത്രം ഇറക്കി ചൂട് എല്ലാം പോകുന്നത് വരെ വെയിറ്റ് ചെയ്യുക ശേഷം ആ വെള്ളം കളയുക.
കളഞ്ഞതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് പാത്രം ഉരച്ച് വൃത്തിയാക്കുക. സാധാരണ ഉറച്ച വൃത്തിയാക്കുന്നതിനേക്കാൾ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും വേണമെങ്കിൽ സോപ്പ് ഉപയോഗിക്കാവുന്നതാണ്. ശേഷം കുറച്ചു കൊടുക്കുമ്പോഴേക്കും പാത്രം പഴയതുപോലെ വൃത്തിയായി വരുന്നത് കാണാൻ സാധിക്കും കരിഞ്ഞു പോയതിന്റെ ഒരുപാട് പോലും ഇനി ആ പാത്രത്തിൽ ഉണ്ടാകില്ല. ഈ ടിപ്പ് നിങ്ങളെല്ലാവരും ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ.