പാചകം തുടങ്ങാൻ ആരംഭിക്കുന്നവർക്ക് പലപ്പോഴും പല അബദ്ധങ്ങളും ഉണ്ടായേക്കാം. അതിൽ തന്നെ പുട്ട് തയ്യാറാക്കുമ്പോൾ അതിനെ നനയ്ക്കുന്ന പൊടി കൃത്യമായി ഉണ്ടാക്കി ഇല്ല എങ്കിൽ. പുട്ട് ആവിയിൽ വേവിച്ചു വരുമ്പോൾ അത് കഴിക്കുന്നതിനോ യാതൊരു തരത്തിലുള്ള രുചിയും ഉണ്ടാവുകയില്ല അതുമാത്രമല്ല മാവ് ചെറിയ കട്ടകൾ ആയി കിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഏതൊരു തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന തരത്തിൽ ഇനി ഗോതമ്പ് പുട്ട് പെർഫെക്റ്റ് ആയി തയ്യാറാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തതിനു ശേഷം നല്ലതുപോലെ ഇളക്കിയെടുക്കുക. അതിനുശേഷം വെള്ളം ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെറിയ കട്ടകളോട് കൂടി തന്നെ മാവ് തയ്യാറാക്കുക. അതിനുശേഷം ഒരു മിക്സിയെടുത്ത് അതിലേക്ക് കുറച്ചുമാവ് ഇട്ട് കൊടുക്കുക.
അതിനുശേഷം ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പ് പൊടി ചേർക്കുക. ഓരോരുത്തരും വെള്ളം എത്രയാണോ ചേർത്തിരിക്കുന്നത് അതിനനുസരിച്ച് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ കറക്കി എടുക്കുക. ബാക്കിയെല്ലാം ആവും ഈ രീതിയിൽ തന്നെ തയ്യാറാക്കുക അതിനുശേഷം സാധാരണ പുട്ട് തയ്യാറാക്കുന്നത് പോലെ ഉണ്ടാക്കിയെടുക്കുക. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് എല്ലാ വീടുകളിലും തന്നെ ഫ്ലാസ്കുകൾ ഉണ്ടായിരിക്കും.
ഇവയെല്ലാം കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ പാലിന്റെയും ചായയുടെയും എല്ലാം മണം ഉണ്ടായിരിക്കും. ഇതുപോലെയുള്ള മണം ഇല്ലാതിരിക്കുന്നതിന് ഫ്ലാസ്ക് ആദ്യം കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക ശേഷം കുറച്ചു പേപ്പർ കഷണങ്ങൾ അതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം അടച്ചു സൂക്ഷിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള മണവും ഉണ്ടാവുകയില്ല. എല്ലാവരും തന്നെ ഇ ടിപ്പ് ചെയ്തു നോക്കുക.Video Credit : Resmees Curry World