Making Of Tasty Soft Appam ; പലതരത്തിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് അപ്പം ഉണ്ടാക്കുന്നവർ ഉണ്ടാകും. എന്നാൽ ഇതുപോലെ ഒരു അപ്പം ആരും തന്നെ ഉണ്ടാക്കി നോക്കി കാണില്ല. എന്നാൽ ഇനിയും ബ്രേക്ക് ഫാസ്റ്റിനെ എല്ലാവരെയും ഞെട്ടിക്കാൻ ഇതുപോലെ ഒരു അപ്പം തയ്യാറാക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് അരി എടുക്കുക.
മറ്റൊരു പാത്രത്തിൽ അരക്കപ്പ് പച്ചരി എടുക്കുക മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഉഴുന്ന് എടുക്കുക ഇവയെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിർക്കാനായി മാറ്റിവയ്ക്കുക. അതേസമയം അര ടീസ്പൂൺ യീസ്റ്റ് അര ടീസ്പൂൺ പഞ്ചസാരയും ചെറിയ ചൂടുവെള്ളവും ഒഴിച്ച് നല്ലതുപോലെ ഇളക്കിയതിനു ശേഷം മാറ്റി വെക്കുക.
ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് കുതിർത്ത് വച്ചിരിക്കുന്ന അരിയും ഉഴുന്നും എല്ലാം നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഈസ്റ്റും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി അടച്ച് മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ഒരു തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക.
അടുത്തതായി അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ ഒരു പോലെയുള്ള ചെറിയ പാത്രം എടുക്കുക ശേഷം അതിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് മാവൊഴിച്ച് കൊടുക്കുക ശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. 10 മിനിറ്റ് കൊണ്ട് തന്നെ അപ്പം തയ്യാറായി കിട്ടുന്നതാണ്. ഇതുപോലെ ഒരു വെറൈറ്റി അപ്പം ഇന്നുതന്നെ തയ്യാറാക്കി നോക്കൂ. Credit : Fathimas curry world