ദിവസവും ബദാം ഇങ്ങനെ കഴിച്ചു നോക്കൂ, ആരെയും ഞെട്ടിക്കും ഇതിൻറെ അത്ഭുത ഗുണങ്ങൾ…

ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമാണ് നട്ട്സ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബദം അഥവാ അൽമണ്ട്സ് . ദിവസവും വെറും വയറ്റിൽ ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും. ഇതിൻറെ ഗുണം ഇരട്ടിയായി ലഭിക്കുന്നതിന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം ഇത് ശരീരം പെട്ടെന്ന് തന്നെ വലിച്ചെടുക്കും.

കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ നീക്കം ചെയ്ത് നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കരളിലെ ടോക്സിനുകളെ നീക്കം ചെയ്ത് കരൾ ശുദ്ധീകരിക്കാൻ ഇത് ഏറെ നല്ലതാണ്. ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളുള്ളവർക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കരളിൻറെ ആരോഗ്യത്തിന് സഹായകമാകുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിന് ദിവസവും ബദാം ശീലമാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാമിന്‌ സാധിക്കും. പ്രമേഹ രോഗികൾ ഇത് ദിവസവും കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നു.ഇതിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങൾ വരാതെ തടയുന്നു. വയറിന്റെയും കുടലിന്റെയും ആരോഗ്യ മെച്ചപ്പെടുത്തുന്നത് കൊണ്ട് തന്നെ ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കാൻ ബദാം ദിവസവും കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

ഇതിലെ ഫൈബറുകൾ ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. ബദാമിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നവയാണ്. ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും, മുടി വളർച്ചയ്ക്കും ബദാം ഏറെ ഗുണം ചെയ്യും. ചർമ്മത്തിൽ ചുളിവുകൾ വീഴാതെ തിളക്കം നിലനിർത്തുവാൻ ദിവസവും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. എല്ലുകൾക്ക് ബലവും കരുത്തും ലഭിക്കാൻ ബദാം ദിവസവും ശീലമാക്കുക. ഇതിൻറെ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.