നിത്യജീവിതത്തിൽ നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും യഥാർത്ഥത്തിൽ പരമ്പരാഗതമായി മരുന്നുകളായി കണക്കാക്കപ്പെടുന്നവയാണ്. അത്തരത്തിൽ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുന്നു.
ഇന്ന് നിരവധി ആളുകളെ വേട്ടയാടുന്ന ഒരു പ്രശ്നമാണ് ഹൃദയാഘാതം ഇത് മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ട്. രക്തസമ്മർദ്ദം ഉയർന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ വെളുത്തുള്ളി പതിവായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ദഹനമില്ലായ്മ പരിഹരിക്കുന്നതിനും കുടലിനുള്ളിലെ വിര മറ്റ് അണുബാധകൾ എന്നിവ ചേർക്കുന്നതിനും പച്ച വെളുത്തുള്ളി സഹായിക്കുന്നു.
രാവിലെ എണീറ്റയുടെ വെളുത്തുള്ളിയുടെ അല്ലി കഴിക്കുന്നത് പലവിധത്തിലുള്ള അണുബാധകളെയും ചുമ ജലദോഷം എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാകുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിന് അലിയിച്ചു കളയുവാൻ ഇത് ഏറെ ഗുണം ചെയ്യും. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കൾക്കെതിരെ പോരാടുവാൻ വെളുത്തുള്ളിക്ക് കഴിയുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണ് ഇതിന് സഹായകമാകുന്നത്. വെളുത്തുള്ളിയുടെ ഓയിൽ പുരട്ടുന്നത് സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വീക്കം വേദന എന്നിവ വിഷമിപ്പിക്കുന്നതിന് സഹായകമാകും. ക്യാൻസർ രോഗത്തെ തടുക്കുന്നതിനും രോഗം പടരുന്നതിനും ചെറുക്കുവാൻ വെളുത്തുള്ളി സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മുഖക്കുരു മാറുന്നതിന് വെളുത്തുള്ളി കൊണ്ട് ഉരയ്ക്കുന്നത് ഗുണം ചെയ്യും. നിരവധി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വെളുത്തുള്ളി ഇത് പലവിധത്തിൽ ആരോഗ്യത്തിന് ഗുണകരമാകുന്നു. വെളുത്തുള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.