ഇന്നത്തെ കാലത്ത് നാം വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് വെളുത്ത അരി. ചോർ ഉണ്ടാക്കുന്നതിന് മാത്രമല്ല പലഹാരങ്ങൾക്കും പൊതുവേ അത് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും എന്നതാണ് വാസ്തവം. ഇതിൽ ധാരാളമായി ഷുഗറും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു. ശരീരത്തിന് അനുവദനീയമായതിനേക്കാൾ ഏറെ ഈ വെളുത്ത അരിയിൽ ഉണ്ട്.
തവിട് കളഞ്ഞ അരി പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വെളുത്ത അരി വരുത്തുന്ന പ്രശ്നങ്ങളും ഏറെയാണ്. നാരുകൾ ഇല്ലാത്തതിനാൽ ഫൈബറിന്റെ ഗുണവും ഇതിനില്ല. ഇത് കഴിക്കുമ്പോൾ ഷുഗർ ശരീരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത് അതുമൂലം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുന്നു. ടൈപ്പ് ടു പ്രമേഹം വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണവും വെളുത്ത അരിയുടെ ഉപയോഗം തന്നെ.
തവിടില്ലാത്തതിനാൽ നാരുകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ രക്തത്തിലേക്ക് ഷുഗർ എത്തിപ്പെടും. ഇൻസുലിൻ പ്രവർത്തനം നടന്നാലും അതിനെതിരെ ശരീരം പ്രതികരിച്ചു തുടങ്ങുന്ന രീതിയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇത് പ്രമേഹം മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രധാനമായും ഹൃദയസംബന്ധമായ രോഗങ്ങൾ, കൊളസ്ട്രോൾ, ഫാറ്റി ലിവർ, വന്ധ്യത, യൂറിക് ആസിഡ്, പി സി ഓടി തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നത് ഇതാണ്.
വെളുത്ത അരി സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നു. ഇതിൽ ധാരാളമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അമിതവണ്ണം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഏറെയാണ്. വെളുത്ത അരിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഞങ്ങൾ ഒഴിവാക്കുവാനുള്ള ഏറ്റവും നല്ലൊരു മാർഗം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.