കണ്ണിന് താഴെയുള്ള കറുപ്പ് നിറം വരുന്നത് മാറ്റിയെടുക്കാൻ ഇനി വളരെ എളുപ്പമാണ് പല കാരണങ്ങൾ കൊണ്ടും കണ്ണിനടിയിൽ കറുപ്പ് നിറം വരാൻ സാധ്യതയുണ്ട് കൂടുതലായും നല്ലതുപോലെ ഉറങ്ങാതിരിക്കുമ്പോഴായിരിക്കും കണ്ണിന്റെ അടിയിൽ കറുപ്പ് നിറം വരുന്നത് ചിലപ്പോൾ മറ്റു പല കാരണങ്ങളും ആകാം എന്നാൽ എന്ത് കാരണങ്ങളായാലും കണ്ണിനടിയിൽ കറുപ്പ് നിറം വരുമ്പോൾ അത് മുഖത്ത് വളരെയധികം ഒരു ഭംഗിയില്ലായ്മയായി തന്നെ നിൽക്കും അതുകൊണ്ടുതന്നെ കറുപ്പ് നിറം പൂർണമായും ഇല്ലാതാക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.
ഇത് നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനം തന്നെയാണ് ഉരുളൻ കിഴങ്ങ്. ഇത് നമ്മുടെ ശരീരത്തിലെ കറുപ്പ് നിറമുള്ള ഭാഗത്ത് എല്ലാം നന്നായി തേച്ചുകൊടുക്കുകയാണെങ്കിൽ നിറം വയ്ക്കാൻ വളരെ നല്ലതാണ്. അതിനായി ആദ്യം തന്നെ ഉരുളൻ കിഴങ്ങ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു തുണിയിൽ ഇട്ടോ അല്ലെങ്കിൽ കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിലെ വെള്ളം മുഴുവൻ എടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് അതിൽ നിന്നും രണ്ട് ടീസ്പൂൺ ജ്യൂസ് മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ലി ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു അര ടീസ്പൂൺ ബദാം ഓയിൽ ചേർത്ത് കൊടുക്കുക.
ഇതു മാത്രമേ ഉള്ളൂ സംഭവം റെഡി മൂന്ന് സാധനങ്ങൾ ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ കറുപ്പ് നിറത്തെ ഇല്ലാതാക്കാം നിങ്ങൾ ചെയ്യേണ്ടത് ഇത് കണ്ണിന്റെ ചുറ്റുമായി നന്നായി തേച്ചുപിടിപ്പിക്കുക രാത്രി സമയത്തേക്ക് കൂടുതൽ ഉത്തമം അല്ലാത്ത സമയത്തും അയച്ചുകൊടുക്കാവുന്നതാണ് തുടർച്ചയായി നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ കണ്ണിനടിയിലെ കറുപ്പ് നിറം പാടെ ഇല്ലാതാകുന്നത് കാണാം. Credit : Kairali health