Making Of Tasty Egg Masala Curry : മുട്ടക്കറിയുടെ മസാല വളരെ രുചികരമാകണമെങ്കിൽ അതിനെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സവാള സവാള വഴറ്റിയെടുക്കാനാണ് കൂടുതൽ സമയവും ചിലപ്പോൾ വേണ്ടിവരുന്നത് അതുകൊണ്ടുതന്നെ ഇനി അതിനുള്ള സമയം ലഭിച്ചുകൊണ്ട് കുക്കറിൽ ഉണ്ടാക്കാം ഇനി മുട്ടക്കറി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക അതോടൊപ്പം 4 പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി മൂപ്പിക്കുക ശേഷം അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കുക്കർ അടച്ച് വേവിക്കുക.
അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു ഏലക്കായ ഒരു പട്ട ഒരു ഗ്രാമ്പൂ അര ടീസ്പൂൺ ജീരകം ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക ഇതേസമയം കുക്കർ തുറന്നു നോക്കുക സവാള വെന്ത് വന്നിരിക്കും. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികൾ നന്നായി വഴറ്റി എടുക്കുക. ശേഷം അതിലേക്ക് രണ്ടു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് തക്കാളി നന്നായി വേവിക്കുക.
തക്കാളി വെന്തു വന്നതിനു ശേഷം അരച്ചെടുത്ത തേങ്ങ ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. തിരിച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ടയും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക വീണ്ടും അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കറി നന്നായി കുറുകി വന്നതിനുശേഷം പകർത്തി വയ്ക്കാം. Video credit : fathimas curry world