Making Of Egg Roast Recipe: ചോറ് ചപ്പാത്തി അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ വളരെ രുചികരമായ മുട്ടക്കറി തയ്യാറാക്കാം. മുട്ടക്കറി തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ സവാള നാലായി മുറിച്ച് ചേർത്തുകൊടുക്കുക, അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം മാറ്റി വെക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് ഒരു ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പൂ, രണ്ട് ഏലക്കായ ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ പെരുംജീരകം കൊടുക്കുക.
അതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം അതിലേക്ക് ഇനി ചേർത്ത് കൊടുക്കുന്നത് ഒരു സ്പെഷ്യൽ ചേരുകയാണ്.
ഒരു കപ്പ് വെള്ളത്തിൽ അര ടീസ്പൂൺ തേയില ചേർത്ത് തിളപ്പിച്ച വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി കുറുകി വരുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം അര ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കുക. കറി നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.