വളരെ രുചികരമായ ഒരു മുട്ട വരട്ടിയത് തയ്യാറാക്കാം. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. ഈ മുട്ട വരട്ടിയത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു അഞ്ചു മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയിൽ നിന്ന് അതിന്റെ മഞ്ഞ കരുമാറ്റി വെള്ള ഭാഗം രണ്ടോ മൂന്നോ കഷ്ണങ്ങൾ ആക്കുക.
ശേഷം മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തീ കുറച്ചുവെച്ച് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചിക്കൻ മസാല ചേർക്കുക.
ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. അതോടൊപ്പം കാൽ ടീസ്പൂൺ മസാലയും ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ പൊടികളെല്ലാം ചൂടാക്കി എടുക്കുക. ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന പുഴുങ്ങിയ മുട്ട ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആദ്യം മുട്ടയുടെ വെള്ള ഭാഗം മാത്രം ചേർക്കുക. ശേഷം മുട്ടയിൽ മസാല എല്ലാം നന്നായി മിക്സ് ആയതിനു ശേഷം മുട്ടയുടെ മഞ്ഞും ചേർത്തു കൊടുക്കുക.
അതിനുശേഷം മുട്ട മസാലയിൽ നന്നായി ചേർന്നു വരുന്നതുവരെ ഇളക്കി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക മുട്ടയിൽ മസാല എല്ലാം പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഈ മുട്ട റോസ്റ്റ് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.