Health Benefits Of Sesame : ദിവസവും എള്ള് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ശരീരത്തിന് ലഭിക്കുന്നത്. കറുത്തത് വെളുത്തത് ചുവന്നത് ചെറിയ ചുവപ്പു നിറം ഉള്ളത് എന്നിങ്ങനെ പലതരത്തിൽ എള്ളുകൾ കാണപ്പെടുന്നു. എള്ളിൽ നിന്ന് എടുക്കുന്ന എണ്ണയാണ് തൈലങ്ങളിൽ വച്ച് ഏറ്റവും ഗുണമായിട്ടുള്ളത്. ഇത് ചർമ്മപരിരക്ഷയ്ക്കും കേശ സംരക്ഷണത്തിനും വളരെയധികം ഗുണം ചെയ്യുന്നു. കൂടാതെ ഔഷധ ആവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിനും ഇത് ഉപയോഗിച്ചുവരുന്നു.
കുട്ടികൾക്ക് നൽകുന്ന ഭക്ഷണങ്ങളിൽ ദിവസവും എള്ള് ചേർക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും അതുപോലെ ശരീരത്തിന്റെ എല്ലുകളുടെ ബലത്തിനും എള്ള് കഴിക്കുന്നത് നല്ലതാണ്. നല്ലെണ്ണ ചോറും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കണ്ണിന് കാഴ്ച ശരീരത്തിന് പുഷ്ടി തേജസ് എന്നിവ വർദ്ധിപ്പിക്കുന്നതിനും എള്ള് വളരെ നല്ലതാണ്. കൂടാതെ ചർമ്മ രോഗങ്ങൾക്കും വ്രണങ്ങൾക്കും എള്ള് എണ്ണ തേക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറവുമൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് എള്ള് അരച്ച് പാലിൽ ശർക്കരയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
എള്ള് എണ്ണയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നത് കൊണ്ട് പ്രമേഹരോഗം ഉള്ളവർക്ക് വളരെ ധൈര്യത്തോടുകൂടി കഴിക്കാൻ സാധിക്കുന്ന എണ്ണകളിൽ ഒന്നാണ് എള്ളെണ്ണ. അതുപോലെ തന്നെ വായിലെയും തൊണ്ടയിലെയും അസുഖങ്ങൾക്ക് എള്ള് കഴിക്കുന്നത് വളരെ നല്ലതാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് എള്ള് കഷായം വെച്ചു കഴിക്കുന്നത് നല്ലതാണ് അതുപോലെ ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനകൾക്ക് എള്ള് പൊടിച് രണ്ടുനേരം കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ എള്ള് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ തന്നെ എള്ളും കൽക്കണ്ടവും ചേർത്ത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.എള്ള് പൊടിച്ചതും നെല്ലിക്കയും കയ്യോന്നിയും ചേർത്ത് അരച്ച് കഴിക്കുന്നത് കറുത്ത തലമുടി ഉണ്ടാകുന്നതിനും വളരെ നല്ലതാണ്. അതുപോലെതന്നെ എള്ള് എണ്ണ ചേർത്ത് ചൂടാക്കി തലയിൽ തേക്കുന്നത് തലമുടി കൊഴിയുന്നത് ഇല്ലാതാക്കാൻ സാധിക്കും.എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് ചുമാ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ എള്ളും റാഗിയും ചേർത്ത് അടയായി പ്രമേഹരോഗികൾക്ക് കൊടുക്കുകയാണെങ്കിൽ ശരീര ബലം ഉണ്ടാകുന്നതിനും നല്ലതാണ്. എള്ളിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കുക. Credit : MALAYALAM TASTY WORLD