എന്റമ്മോ.. ഈ പ്രായത്തിലും എത്രയും ചുറുചുറുക്കോ?? വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റെത്.  സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഈ കുടുംബത്തിന്റെ  ഏതൊരു  വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ എത്താറുള്ളത്. അത്ര മാത്രമാണ് ഈ താര കുടുംബത്തെ ഇരുകൈയും നീട്ടി മലയാളികൾ സ്വീകരിക്കുന്നത്. സൗഭാഗ്യയും താര കല്യാണും അർജുനും മലയാളികളുടെ പ്രിയങ്കരി ആണെങ്കിലും സൗഭാഗ്യ അർജുൻ ദമ്പതികളുടെ മകളായ സുദർശനയുടെ വരവോടു കൂടി ഈ കുടുംബത്തിലെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു.

ഏതൊരു ആഘോഷങ്ങളും അതിന്റെ പൂർണ്ണതയിൽ കുടുംബത്തോട് ഒന്നിച്ച് ആഘോഷിക്കുകയും അവ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങൾ നിൽക്കുന്നതാണ് ഈ താര കുടുംബത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പാർട്ടി നടത്തുന്ന വീഡിയോ ആണ് ഇത്തവണ ആരാധകർക്കായി പങ്കുവെക്കുന്നത്.

തമിഴ്നാട് സ്റ്റൈലിൽ ഗോലു രീതിയിലും നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ഡാൻഡിയ ഡാൻസ് പാർട്ടിയും കൂടി ഒത്തൊരുമിച്ചുള്ള ഒരു ആഘോഷമായിട്ടാണ് ഇത്തവണത്തെ നവരാത്രി നടത്തുന്നത്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഈ ഡിജെ പാർട്ടിക്കിടയിൽവെച്ചുള്ള താര കല്യാണിന്റെ അമ്മയായ സുഭലക്ഷ്മിയുടെ അതിഗംഭീര നൃത്തമാണ് ആരാധകർ ഏറ്റെടുക്കുന്നത്. 86 വയസ്സിലും വളരെ ചുറുചുറുക്കൊടെ ഏവരുടെയും ഒപ്പം ഡിജെ ക്ക് ഡാൻസ് കളിക്കുകയാണ് സുഭലക്ഷ്മി അമ്മ.

നന്ദനം, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് മുമ്പിൽ വന്ന ഈ താരത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വീഡിയോ പുറത്തു വന്നതോടെ നിരവധി കമന്റുകൾ ആണ് മലയാളികൾ നൽകിക്കൊണ്ടിരിക്കുന്നത്. ഭയങ്കര റോക്കിങ് ഫാമിലി ആണെന്നും, പാർട്ടി വളരെ ഗംഭീരമായി നടത്തി എന്നും ആരാധകർ പറയുന്നു. ഒപ്പം തന്നെ ധാരാളം പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *