ഇനി പ്രായമായാലും മുടി നരക്കില്ല! ഇതാ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഉഗ്രൻ ഡൈ…

പ്രായമായവരുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നതാണ് നര എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത് സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. അകാലനര മാറ്റുന്നതിന് പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മുടി നരക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം, പോഷകാഹാര കുറവ്, ജനിതക കാരണങ്ങൾ.

തുടങ്ങിയവയെല്ലാമാണ് മുടി നരക്കാനുള്ള പ്രധാന കാരണങ്ങൾ. പാരമ്പര്യ നര മാറ്റുന്നതിന് കുറച്ചു ബുദ്ധിമുട്ടാണ് എന്നാൽ മുടി നരക്കുന്നതിന്റെ വേഗത കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ദിവസവും കഴിക്കുന്ന ഭക്ഷണക്രമത്തിൽ ആവശ്യത്തിനുള്ള പോഷകാഹാകാരങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി നരയ്ക്കാനുള്ള സാധ്യത ഏറെയാണ്.

ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുക. നര അകറ്റാനായി പലവിധത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപന്നങ്ങൾ മുടിയുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ഡൈ നമുക്ക് പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത്.

അതിലേക്ക് തേയില പൊടി ചേർത്ത് കൊടുക്കുക കൂടെ അല്പം ഉലുവ കൂടി ചേർക്കണം ഇവ രണ്ടും നന്നായി തിളച്ചു വരുമ്പോൾ തീ അണയ്ക്കുക. ഫ്രഷായ മൈലാഞ്ചിയുടെ ഇലകൾ എടുത്ത് നന്നായി ചൂടാക്കുക അതിലേക്ക് രണ്ട് മൂന്ന് ബദാം കൂടി ചേർത്തു കൊടുക്കണം. ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി എടുത്ത് ഈ മിശ്രിതങ്ങൾ അതിൽ ചേർത്തു കൊടുക്കുക കൂടെ നെല്ലിക്ക പൊടി കൂടി ചേർക്കണം. ഇവ ഉപയോഗിച്ച് ഡൈ എങ്ങനെ തയ്യാറാക്കണമെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.