ഇന്ന് ഒട്ടേറെ ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫംഗസ് അണുബാധ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതു വരാത്തവരായി ആരും ഉണ്ടാവില്ല. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഇത് വന്നിട്ടുണ്ടാവും. മോശം ശുചിത്വം ഈർപ്പം കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നത്. വിപണിയിൽ ലഭ്യമാവുന്ന മരുന്നുകളും ആന്റിഫങ്കൽ ക്രീമുകളും ഉപയോഗിക്കുന്നതിന് പകരമായി നിങ്ങൾക്ക്.
ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിൽ രോഗം എളുപ്പത്തിൽ പിടിപെടാം. പ്രമേഹം എച്ച്ഐവി കാൻസർ തുടങ്ങിയ രോഗമുള്ളവരിൽ ഫംഗസ് അണുബാധ എളുപ്പത്തിൽ ബാധിക്കുന്നു. അമിതമായ മാനസിക സമ്മർദ്ദം കാരണം രോഗപ്രതിരോധശേഷി കുറയുന്നു ഇത് ഫംഗസ് അണുബാധയ്ക്ക് കാരണമാവാം. ചില മരുന്നുകൾ ഉപയോഗിക്കുന്നവരിലും ഇത് കൂടുതലായി വരുന്നു.
ഈർപ്പവും ഇറു ക്കിയതുമായ അടിവസ്ത്രങ്ങൾ ധരിക്കുന്നവരിൽ സ്വകാര്യ ഭാഗങ്ങളിൽ അണുബാധ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൻറെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തിലേക് പെട്ടന്നു പടരുന്നു. ഈ രോഗം തലയോട്ടി മുതൽ നമ്മുടെ കാൽനഖം വരെ ബാധിക്കുന്നതാണ്. ചർമ്മത്തിൽ മാത്രമല്ല വയറ്റിലും തൊണ്ടയിലും എല്ലാം ഫംഗസ് അണുബാധ പിടിപെടാം . ഈ രോഗം വരാതിരിക്കാനായി വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണരീതിയിലും ക്രമീകരണം വരുത്തണം . ആരോഗ്യമുള്ള ഭക്ഷണരീതിയും കൃത്യമായ വ്യായാമത്തിലൂടെയും അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങൾ വരാതെ നോക്കാം അതുവഴി വ്യത്യസ്ത ഫംഗസ് അണുബാധയിൽ നിന്നും രക്ഷനേടാം.ചില വീട്ടുവൈദ്യങ്ങൾ ഇവയ്ക്ക് വലിയ ആശ്വാസം ഏകാറുണ്ട്. മഞ്ഞളും വെളിച്ചെണ്ണയും വേപ്പിലയും എല്ലാം ഇതിനു ഉത്തമം തന്നെ. എങ്ങനെ ഫംഗസ് അണുബാധ പ്രതിരോധിക്കാം എന്ന് അറിയുവാനായി വീഡിയോ കാണുക.