മുഖത്തിന് ഭംഗി ഉണ്ടാകണമെങ്കിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പുരികം. നല്ല കറുത്ത നിറത്തിൽ കട്ടിയോടെയുള്ള പുരികം എല്ലാവർക്കും സ്വന്തമാക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ടും പുരികം കൊഴിഞ്ഞു പോയിട്ടുള്ളവരും നമുക്കിടയിൽ കൂടുതലാണ്. അങ്ങനെയുള്ളവർക്ക് വേണ്ടി തന്റെ ആരോഗ്യപരമായ പുരികം തിരികെ കിട്ടുന്നതിനുവേണ്ടി ഇതുപോലെ ചെയ്താൽ മതി.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെറിയ ചൂടുവെള്ളത്തിൽ ഒരു തുണി മുക്കി കണ്ണ് പിരികവും കൺപീലിയും എല്ലാം നന്നായി വൃത്തിയാക്കുക അതിനുശേഷം വളരെ കുറച്ചു മാത്രം കൈവിരലിൽ ആവണക്കെണ്ണ എടുത്ത് പുരികത്തിൽ പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഒരു തുണി വെച്ച് തുടച്ച് കളയുക.
അടുത്തതായി ഒരു ടീസ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു വിറ്റാമിൻ ഈ ഗുളിക പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഉലുവ പേസ്റ്റ് അല്ലെങ്കിൽ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം വീണ്ടും കൺ പീലിയിൽ തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം വീണ്ടും തുടച്ചെടുക്കുക.
അതുകഴിഞ്ഞ് അവസാനമായി ഒരു ചെറിയ ഉള്ളിയെടുത്ത് രണ്ടായി മുറിക്കുക ശേഷം പുരികത്ത് നന്നായി വീണ്ടും 5 മിനിറ്റ് മസാജ് ചെയ്യുക. നിങ്ങൾ ദിവസവും ഇതുപോലെ ചെയ്യുകയാണെങ്കിൽ കൺപീലിയും കൺപുരികവും നല്ലതുപോലെ കറുത്ത നിറത്തോടെ ആരോഗ്യത്തോടെ വളർന്നുവരുന്നതായിരിക്കും പോയിട്ടുള്ള രോമങ്ങളെല്ലാം തന്നെ വീണ്ടും വളർന്നു വരുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Malayali corner