ഒരു ടീസ്പൂൺ മല്ലി മതി. മണിക്കൂറുകൾക്കുള്ളിൽ ചെങ്കണ്ണ് ഇല്ലാതാക്കാം.

മാറിമാറി വരുന്ന കാലാവസ്ഥയിൽ പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് ചെങ്കണ്ണ് ചെങ്കണ്ണ് വന്നിട്ടുള്ളവർക്ക് അറിയാം നല്ല രീതിയിൽ ബുദ്ധിമുട്ടും പ്രയാസവും ഉള്ളതാണ്. ഒന്നാമത്തെ കാര്യം ഇത് പെട്ടെന്ന് തന്നെ മറ്റുള്ളവർക്ക് പടർന്നു പിടിക്കും അതുപോലെ കണ്ണിന് നല്ല വേദന ചൊറിച്ചിൽ കൺ തടം വീർത്തിരിക്കൽ കണ്ണിൽ പീള കെട്ടുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഉണ്ടാകും.

കുട്ടികൾക്ക് വരുമ്പോൾ ആയിരിക്കും ഇത് കൂടുതൽ പ്രയാസകരമാകുന്നത് മാത്രമല്ല ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് തന്നെ പടർന്നു പിടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വീട്ടിൽ ആർക്കെങ്കിലും ഇതുപോലെ ചെങ്കണ്ണ് വന്നു കഴിഞ്ഞാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനായി ആവശ്യമുള്ളത് മല്ലിയാണ്. മല്ലി തിരഞ്ഞെടുക്കുമ്പോൾ നല്ലത് തന്നെ തിരഞ്ഞെടുക്കുക. ഒരു ടീസ്പൂൺ മല്ലിയെടുത്ത് നല്ലതുപോലെ കഴുകി എടുക്കുക.

അതിനുശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കെട്ടിയെടുക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിൽ മുക്കി വയ്ക്കുക. രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും നല്ലത് പിറ്റേ ദിവസത്തേക്ക് മല്ലി നല്ലതുപോലെ കുതിർന്നു വരും. അതിനുശേഷം ഈ കിഴിയെടുത്ത് കണ്ണിന്റെ മുകൾഭാഗത്തായി വയ്ക്കുക.

വളരെ നല്ല തണുപ്പ് അനുഭവപ്പെടുന്നതായിരിക്കും അതുപോലെ തന്നെ വേദനയ്ക്കും ശമനം ഉണ്ടാകും. ഇതുപോലെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചെങ്കണ്ണ് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ കണ്ണിലെ പ്രശ്നം ഉണ്ടാകാൻ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാം സാധാരണ വരുന്ന ചെങ്കണിനെ ഈ രീതിയിൽ മാറ്റാനായി സാധിക്കും. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *