സാധാരണയായി സ്ത്രീകളിലും പുരുഷന്മാരിലും മൂക്കിനു മുകളിലായി ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കാണപ്പെടാറുണ്ട്. കൊഴുപ്പ് കൂടുതലുള്ള ആളുകളിൽ ആയിരിക്കും ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവയെ കളയുന്നതിനെ പലരും ബ്യൂട്ടിപാർലറിൽ പോയി പൈസ കളയാറുണ്ട്. എന്നാൽ ഇനി വീട്ടിലുള്ള ഈ സാധനം ഉപയോഗിച്ച് കൊണ്ട് നിസ്സാരമായി ബ്ലാക്ക് ഹെഡ്സ് ആയാലും വൈറ്റ് ഹെഡ്സ് ആയാലും നീക്കം ചെയ്യാൻ സാധിക്കും.
ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു നാരങ്ങയുടെ പകുതിയെടുത്ത് അത് ഒരു ടീസ്പൂൺ പഞ്ചസാരയും മുക്കി മൂക്കിന്റെ മുകളിലെല്ലാം നല്ലതുപോലെ സ്ക്രബ് ചെയ്യുക. ഒരു പത്തു മിനിറ്റ് എങ്കിലും നല്ലതുപോലെ സ്ക്രബ് ചെയ്യുക. അതിനുശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം കഴുകി കളയുക.
അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള മാത്രം എടുത്തു വയ്ക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. അതിനുശേഷം മൂക്കിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു 10 മിനിറ്റ് റസ്റ്റ് ചെയ്ത് ഉണങ്ങിയതിനുശേഷം കൈകൊണ്ട് പറിച്ചു കളയുക. അടുത്തതായി എല്ലാവരുടെയും വീട്ടിലും ഉണ്ടാകുന്ന തൈര് എടുത്ത് മൂക്കിനു മുകളിലായി തേക്കുക.
ഒരു 15 മിനിറ്റ് അതുപോലെ തന്നെ വെക്കുക അതിനുശേഷം കഴുകി കളയുക. തൈര് മുഖം വളരെ സോഫ്റ്റ് ആവുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഈ പറഞ്ഞ മൂന്ന് മാർഗങ്ങളിൽ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ബ്ലാക്ക് ഹെഡ്സെ ഇല്ലാതാക്കാൻ സാധിക്കും. ഇനി എല്ലാവരും ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.