സാധാരണയായി മുഖം നിറം വെക്കുന്നതിനും മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കി ഭംഗിയാക്കുന്നതിനും ഒരുപാട് പൈസ മുടക്കി ക്രീമുകൾ നാം വാങ്ങാറുണ്ട്. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല. വീട്ടിൽ തന്നെ ഇത്തരം ഫേസ് ക്രീമുകൾ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി നമുക്ക് ആവശ്യമുള്ളത് ആര്യവേപ്പിന്റെ ഇലയാണ്. ആര്യവേപ്പിന്റെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. നാലോ അഞ്ചോ സ്പൂൺ അളവിൽ വെള്ളം വറ്റി വരുമ്പോൾ ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റിവയ്ക്കുക.
അതിനുശേഷം ഇതിൽനിന്നും രണ്ടു ടീസ്പൂൺ മാത്രം വെള്ളം ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റുക. അതിനുശേഷം രണ്ട് ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ് ഇത് സാധാരണ ക്രീം ഉപയോഗിക്കുന്നത് പോലെ തന്നെ മുഖത്ത് പുരട്ടുക.
ശേഷം മാറ്റിവെച്ചിരിക്കുന്ന ഉലുവയും ആര്യവേപ്പിന്റെ ഇലയും ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് അതിന്റെ തന്നെ മാറ്റിവെച്ച വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതും ആവശ്യത്തിന് അനുസരിച്ച് മുഖത്ത് തേച്ച് 10 മിനിറ്റ് ശേഷം കഴുകിക്കളയുക. മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്തു മുഖം നിറം വയ്ക്കുന്നതിന് ഈ രണ്ടു മാർഗ്ഗങ്ങളും നിങ്ങളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.