നവ്യക്ക് ഒപ്പമുള്ള പയ്യനെ അന്വേഷിച്ച് ആരാധകർ!! പയ്യനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.

എക്കാലത്തെയും മലയാളികളുടെ ഇഷ്ട നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് നവ്യ. അഭിനയ രംഗത്ത് മാത്രമല്ല അതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് നവ്യ. കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരത്തിന്റ വർഷങ്ങൾക്കു മുമ്പുള്ള മാതൃഭൂമി പത്രത്തിലെ വാർത്ത ആരാധകർ വീണ്ടും കാണാനിടയായത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായ് ചിത്രങ്ങൾ പങ്കുവെക്കുന്നതും.

ചിത്രം പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഹൈസ്കൂൾ വിഭാഗം കലോത്സവ മത്സരത്തിൽ കലാതിലകം ആയ നവ്യയുടെ ചിത്രമാണ് വാർത്തയിൽ. ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ താരത്തിന്റെ പഴയ ഓർമകളും കൂട്ടിച്ചേർക്കുന്നു. ‘കലാതിലകം ആയതിന്റെ ഓർമ്മകൾ, അന്ന് എന്റെ പേര് ധന്യ എന്നായിരുന്നു. ഈ വാർത്ത അയച്ചു തന്നതിന് ഒരുപാട് നന്ദി മാതൃഭൂമി ന്യൂസ്’ എന്നിങ്ങനെ ആയിരുന്നു താരത്തിന്റെ വാക്കുകൾ.

വീണ്ടും പഴയ ഓർമകളിലേക്ക് പോകുമ്പോൾ ചിത്രത്തിൽ നടി നവ്യയോടൊപ്പം ഉള്ള കലാപ്രതിഭയായ പയ്യനെ കുറിച്ചാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ കലാപ്രതിഭ ആയ ഗോപി കൃഷ്ണനെ ആണ് മലയാളികൾ ഒന്നടങ്കം വീക്ഷിക്കുന്നത്. എന്നാൽ അന്വേഷണത്തിനൊടുവിൽ നവ്യക്ക് ഒപ്പമുള്ള ഗോപികൃഷ്ണനെ കണ്ടെത്തുകയാണ് ആരാധകർ.

കലാപ്രതിഭയായ ഗോപി കൃഷ്ണൻ തിരുവനന്തപുരത്താണെന്നും, കർണ്ണാട്ടിക്ക് മ്യൂസിക് അധ്യാപകൻ ആണെന്നും ഒപ്പം ഡാൻസെർസിനു വേണ്ടി പാട്ട് പാടുന്നുണ്ടെന്നും അറിയാൻ സാധിച്ചു. ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു പോന്ന ഗോപീകൃഷ്ണൻ സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിൽ പഠിക്കുകയും പിന്നിട് ഉപരിപഠനം പൂർത്തിയാക്കുകയിരുന്നു. ആരാധകരുടെ ഇഷ്ട താരത്തിന്റെ പഴയ ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *