പ്രണവിന്റെ കാരവൻ കണ്ട് ഞെട്ടലോടെ ആരാധകർ… ഇത്രയും സിമ്പിൾ ആണോ പ്രണവ് മോഹൻലാൽ.

മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് പ്രണവ് മോഹൻലാൽ.പ്രണവിനെ കുറിച്ച് പറയുമ്പോൾ ആരാധകർക്ക് പ്രത്യേക താൽപര്യം തന്നെയാണ്. മറ്റ് എല്ലാ താരങ്ങളെക്കാൾ വ്യത്യസ്തമായ ക്യാരക്ടറാണ് പ്രണവ് മോഹൻലാലിന്റെ. ഒരു നടൻ എന്ന നിലയിൽ യാതൊരുവിധ പൊങ്ങച്ചമോ അഹങ്കാരമോ ഒന്നുമില്ലാതെ വളരെ ലളിതപരമായ ജീവിത രീതിയിൽ മുന്നോട്ടുപോകുന്ന താരത്തെ കാണുമ്പോൾ ആരാധകർ ഞെട്ടാറുണ്ട്. മലയാള സിനിമയിലെ താരരാജാവായ മോഹൻലാലിന്റെ മകനാണ് പ്രണവ്. സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ അഭിമുഖത്തിൽ താരം തന്നെ പറയുകയുണ്ടായിരുന്നു.

പ്രണവിന്റെ ആദ്യ സിനിമയായ ആദ്യ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ ഒരുപാട് നിർബന്ധിച്ച് ആണ് അവൻ സമ്മതിച്ചത് എന്ന്. ഇത്രയും വലിയ താരത്തിന്റെ മകനാണ് എന്ന ഒരു അഹങ്കാരവും ഇല്ലാത്ത പ്രണവ് പാറിപ്പറക്കുകയാണ് വിദേശ രാജ്യങ്ങളിൽ. ഒരുപാട് യാത്ര ചെയ്യുക എന്നാണ് താരത്തിന്റെ സ്വപ്നം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം അനേകം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ ആരാധകർ ആശ്ചര്യപ്പെടാറുണ്ട്. ഭയപ്പെടുത്തുന്ന ഒരോ വീഡിയോകളുമാണ് താരം പങ്കുവെക്കാറുള്ളത്.

താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും വേണ്ടി ആരാധകലോകം കാത്തിരിക്കുകയാണ്. ഹൃദയം എന്ന താരത്തിന്റെ ചിത്രം വൻ വിജയത്തിൽ തന്നെയാണ് കലാശിച്ചത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ്. പ്രണവ് പങ്കുവെച്ച അത്ഭുതപ്പെടുത്തുന്ന ക്യാരവൺ ചിത്രം കണ്ട് ആരാധകർ അത്ഭുതപ്പെടുകയായിരുന്നു. അത്യാവശ്യ സാധനങ്ങൾ എല്ലാം കാരവനിൽ ഒതുക്കി ലോകം ചുറ്റുകയാണ് താരം.

ക്യാരവന്റെ ഉള്ളിലേക്ക് ഒന്ന് നോക്കുമ്പോൾ ഷൂസ്, ചായപാത്രം, എന്നിങ്ങനെ നിരവധി സാധനങ്ങൾ കാണുവാൻ സാധിക്കും. ഇപ്പോൾ യൂറോപ്പിലാണ് താരം ഉള്ളത്. അയർലൻഡ് സ്പെയിൻ തുടങ്ങിയ മറ്റു സ്ഥലങ്ങളിലേയും ചിത്രങ്ങൾ ഇതിനുമുമ്പ് താരം പങ്കു വെച്ചിരുന്നു. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ അനേകം കമന്റുകളാണ് കടന്നുവരുന്നത്. നമ്മുടെ നാട്ടിൽ ഓണം എല്ലാം കഴിഞ്ഞു ഓണത്തിനെങ്കിലും വരുമെന്ന് കരുതി അച്ഛനോടൊപ്പം അമ്മയോടൊപ്പം സന്തോഷകരമായി ആഘോഷിക്കുവാൻ. എന്നാൽ ഇപ്പോഴും കാണുവാൻ സാധ്യമായിട്ടില്ല ഇനി എന്നാണ് തിരികെ എത്തുക എന്നിങ്ങനെ അനേകം രസകരമായി കമന്റുകളാണ് ആരാധകർ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *