ദുൽഖറിന്റെ കാർ ശേഖരണം കണ്ട് അമ്പരന്ന് ആരാധകർ.!! കിടിലൻ കാറുകൾ എന്ന് പ്രേക്ഷകർ.

ദുൽഖർ സൽമാൻ എന്ന താരത്തെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഇല്ല. മലയാളികൾക്കിടയിൽ മാത്രമല്ല ഇപ്പോൾ ഇന്ത്യ ഒട്ടാകെ തന്റെ കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ നടൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ ദുൽഖർ മോളിവുഡിലെ യുവ നായകനും ഒപ്പം തന്നെ വെള്ളിത്തിരയിലെ ഏറ്റവും അധികം തിരക്കുള്ള നായകന്മാരിൽ ഒരാളായി മാറി.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ദുൽഖർ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുന്നത്. താരത്തിന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് പറയാം. ഏവരും ഏറെ സന്തോഷത്തോടെ കുഞ്ഞിക്ക എന്നാണ് ദുൽഖറിനെ വിളിക്കുന്നത് പോലും. അത്രമാത്രം ഈ നടൻ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഈയൊരു നടന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച ഒരു കിടിലൻ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.ദുൽഖറിന്റെ കയ്യിലുള്ള വാഹനങ്ങളെ പരിചയപ്പെടുത്തിയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്. ഹീറോ കാർസ് എന്നുപറഞ്ഞാണ് ദുൽഖർ തന്റെ കാർ ശേഖരണങ്ങൾ ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തുന്നത്. 991.2 പോർഷേ 911 GT3, മേഴ്‌സിഡസ് ബെൻസ് സൽസ്, 02 BMW M3, തുടങ്ങിയ വണ്ടികളാണ് ദുൽഖർ ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

ഇതിൽ ഏറ്റവും പ്രിയം പോർഷേ 911 GT3 ആണെന്നും പറയുന്നു. കുഞ്ഞിക്കയുടെ ഈ കാർ ശേഖരണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ആരാധകർ മാത്രമല്ല നിരവധി പ്രമുഖന്മാരും താരങ്ങളും കുഞ്ഞിക്കയുടെ ഈ വീഡിയോയ്ക്ക് ലൈക്കുകളും ഒപ്പം തന്നെ കമന്റുകളും നൽകുന്നുണ്ട്. ദുൽഖർ സൽമാന്റെ ഈ കാർ ശേഖരണത്തിന്റെ കൂടുതൽ വീഡിയോയ്ക്ക് ആയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *