താരങ്ങളെ കാണാൻ തടിച്ച് കൂടി ആരാധകർ, പ്രൊമോഷന് വേണ്ടി നടൻ ഭാസിയും ടീം ചട്ടമ്പിയും.!!

ഇന്നത്തെ യുവതലമുറയുടെ ആവേശമാണ് നടൻ ശ്രീനാഥ് ഭാസി. വളരെ ചെറിയ കാലയളവിൽ തന്നെ ആരാധകരുടെ ഹൃദയം കീഴ്പ്പെടുത്താൻ താരത്തിന് സാധിച്ചു. പ്രണയം എന്ന സിനിമയിലൂടെയാണ് ആദ്യമായി ഭാസി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. തുടർന്ന് 22 ഫീമെയിൽ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടൽ, അയാളും ഞാനും തമ്മിൽ തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായി.

നല്ലൊരു നടൻ മാത്രമല്ല ഒപ്പം നല്ലൊരു ഒരു ഗായകനും കൂടിയാണ് ഭാസി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സെപ്റ്റംബർ 23 തീയതി റിലീസ് ചെയ്യുന്ന ഈ സിനിമയിൽ ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, മൈഥിലി, ഗ്രേസ് ആന്റണി, ബിനു പപ്പു തുടങ്ങിയ നിരവധി താരങ്ങളാണ് വേഷമിടുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീനാഥ് ഭാസിയും ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകരും സഹ താരങ്ങളും മഹാരാജാസ് കോളേജിൽ എത്തുന്നത്. മലയാളികളുടെ ഇഷ്ട താരങ്ങൾ എത്തുന്നതറിഞ്ഞ് നിരവധി ജനങ്ങൾ ആണ് താരങ്ങളെ കാണാൻ എത്തിയത്.

വളരെ സന്തോഷത്തോടും ആവേശത്തോടും കൂടിയാണ് ആരാധകർ താരങ്ങളെ സ്വീകരിക്കുന്നത്. പരിപാടിക്കിടയിൽ വെച്ച് ശ്രീനാഥ് പാട്ട് പാടുകയും, നടി ഗ്രേസ് ആന്റണി ചുവടുകൾ വെക്കുകയും ചെയുന്നു നിരവധി ആരാധകരാണ് ശ്രീനാഥിന് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഒപ്പം അനേകം ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by SreenathBhasi💝 (@bhasi_uyiran)

Leave a Reply

Your email address will not be published. Required fields are marked *