ഈയടുത്ത് തിരുവോണ നാളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബചിത്രം ആയിരുന്നു ജയറാം പാർവതി ദമ്പതികളുടെത്. ഈ താര കുടുംബത്തിന്റെ ഒപ്പം അപ്രതീക്ഷിതമായ ഒരു അതിഥിയുടെ വരവോട് കൂടിയാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ ആയത്. ഇവരുടെ ഈ കുടുംബ ചിത്രത്തിൽ നടൻ കാളിദാസ് ജയറാം ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ആരാധകർ കമന്റുകളിലൂടെ നിരവധി ചോദ്യങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
ഈ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ പലരും തന്നെ കാളിയുടെ പ്രണയിനി ആണോ എന്നുപോലും സംശയിച്ചിരുന്നു. എന്നാൽ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അതുകൊണ്ടാണ് താര കുടുംബത്തിന്റെ ഒപ്പം ഓണം ആഘോഷിക്കാൻ എത്തി എന്നും അറിയാൻ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാളിദാസ് പങ്കുവെച്ച ചിത്രങ്ങളിലൂടെ ആരാധകരുടെ സംശയം ബലപ്പെടുകയായിരുന്നു.
മോഡലിംഗ് രംഗത്ത് പ്രശസ്തമായ തരിണി കലിംഗരയ്യർ കാളിയെ നെഞ്ചോട് ചേർത്തു പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ദുബായിൽ ഇരുവരും ഒന്നിച്ച് ഒഴിവുസമയം ആഘോഷിക്കാൻ പോയ ദൃശ്യങ്ങളാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ ഈ ചിത്രങ്ങൾക്ക് താഴെ അപർണ ബാലമുരളി ഡാർലിംഗ്സ് എന്നും കല്യാണി പ്രിയദർശൻ ക്യൂട്ട് എന്നും കമന്റുകൾ നൽകുന്നു. ഇതിനെല്ലാം ഒടുവിൽ കാളിദാസന്റെ പ്രണയിനിയാണ് തരിണി എന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
കാളിദാസ് തന്റെ പ്രണയിനിയായ തരിണിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ സെക്കൻഡുകൾക്കുള്ളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഇരുവരും വളരെ നല്ല ജോടികൾ ആണെന്നും, ഒപ്പം തന്നെ ഈ ചിത്രങ്ങൾ കണ്ടു ധാരാളം പെൺകുട്ടികളുടെ ഹൃദയം പൊട്ടിപ്പോയിട്ടുണ്ടാകും എന്നും കമന്റ്കളിലൂടെ ആരാധകർ പറയുന്നു. അനേകം പേരാണ് ഈ ക്യൂട്ട് കപ്പിൾസിന്റെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകുന്നത്.