എക്കാലത്തെയും മലയാളികളുടെ ഇഷ്ട നടൻ ആണ് മമ്മുട്ടി. വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ പ്രിയ നടനായ മമ്മൂക്ക ഇന്നും മലയാള സിനിമയിൽ സജീവമാണ്. പ്രായത്തെ വെറും അക്കങ്ങൾ ആക്കി നിത്യ യൗവനത്തിൽ ആണ് താരം. കഴിഞ്ഞമാസം ആയിരുന്നു താരത്തിന്റെ പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചത്. സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ പിറന്നാൾ ആഘോഷത്തിന്റെ ആരവും തന്നെയായിരുന്നു എന്നു പറയാം. എന്നാൽ ആരാധകർ കാത്തിരുന്നത് എപ്പോഴത്തെയും പോലെ വളരെ വിരളമായി കാണാറുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങൾക്കാണ്.
ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെയാണ് കുഞ്ഞിക്ക മമ്മൂക്കയും ആയിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിൽ ആവുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു എന്ന് പറയാം. ചിത്രങ്ങൾ മാത്രമല്ല ദുൽഖറിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തു. എനിക്ക് ഓർക്കാൻ കഴിയുന്നിടത്തോളം നിങ്ങളുടെ സമയത്തെക്കുറിച്ച് ഞാൻ എപ്പോഴും ബോധവാനായിരുന്നു.
ഞാൻ എല്ലായ്പ്പോഴും അത് അളക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും പ്രധാനപ്പെട്ടതും നിങ്ങളുടെ സമയം വിലമതിക്കുന്നതുമായ കാര്യമാണെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമേ ഞാൻ വിളിക്കൂ. ഞാൻ ഒരിക്കലും പറയില്ല, നമുക്ക് ഒരു ഫോട്ടോ എടുക്കാം അല്ലെങ്കിൽ ഒരു സെൽഫി എടുക്കാം, നിങ്ങൾ പോകുന്നിടത്തെല്ലാം ഇത് നിരന്തരമായ അഭ്യർത്ഥനയാണെന്ന് എനിക്കറിയാം. ഇത് എന്റെ ഭാഗത്ത് വിഡ്ഢിത്തമാണ്, പക്ഷേ ഞാൻ എല്ലായ്പ്പോഴും ഒരു അമിത ചിന്താഗതിക്കാരനാണ്.
ഉമ്മ എന്നെ എപ്പോഴും ശകാരിക്കുന്ന ഒരു കാര്യമാണത്. എല്ലാ വർഷവും, നിങ്ങളുടെ ജന്മദിനമാണ്, ഞാൻ അമിതമായി ചിന്തിക്കുന്നത് നിർത്തി നമുക്ക് ഒരുമിച്ച് ചിത്രങ്ങൾ വേണമെന്ന് നിർബന്ധിക്കുന്ന ദിവസമാണ് എന്നിങ്ങനെ തുടങ്ങുന്നത് ആയിരുന്നു താരത്തിന്റെ വാക്കുകൾ. ഇരുവരുടെയും ചിത്രത്തിൽ കുഞ്ഞിക്കയെ കടത്തിവെട്ടും വിധത്തിൽ ആണ് മമ്മുക്ക. ആര് കണ്ടാലും കുഞ്ഞിക്കയുടെ സഹോദരനാണോ എന്ന് പോലും സംശയിച്ച് പോകും. ഇവരുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകൾ നൽകുന്നത്.
View this post on Instagram