മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജലി നായർ. ചുരുങ്ങിയ കാലം കൊണ്ട് സിനിമ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിനായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ തമിഴിലും മലയാളത്തിലും താരം നിറഞ്ഞു നിൽക്കുകയാണ്. ബെസ്റ്റ് കാരക്ടർ റോളിനുള്ള കേരള സ്റ്റേറ്റ് അവാർഡ് അഞ്ജലി നേടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ചിത്രത്തിലെ അഞ്ജലിയുടെ വേഷം വളരെയധികം ശ്രദ്ധ ലഭിച്ച ഒന്നായിരുന്നു.
സിനിമയിലും ഷോർട്ട് ഫിലിമുകളിലും മാത്രമല്ല നൂറിലധികം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് അഞ്ജലി സിനിമയിലേക്ക് വരുന്നത്.ലേലം എന്ന സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തരത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അഞ്ജലിയുടെ മൂത്തമകളുടെ പേര് ആവണി എന്നാണ്.
ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അജിത്ത് രാജുവാണ് താരത്തിന്റെ ഭർത്താവ്. ആദ്വിക എന്നാണ് തന്റെ ഇളയ മകൾക്ക് പേരുവെച്ചിരിക്കുന്നത്. വളരെ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇപ്പോൾ.
കുഞ്ഞിനെ മടിയിൽ കിടത്തി പേര് ചൊല്ലുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഷാനിൽ സംവിധാനം ചെയ്ത അവിയൽ എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.ഒരുപാട് അവസരങ്ങൾ ആണ് അഞ്ജലിയെ തേടി എത്തുന്നത്.അതിനിടയിൽ ആണ് പുതിയ സന്തോഷ വാർത്തയുമായി ആരാധകരുടെ അടുത്തു എത്തിയിരിക്കുന്നത്. ആധ്വിക കുട്ടിക്ക് എല്ലാ ഐശ്വര്യവും നൽകട്ടെ എന്നാണ് ആരധകരുടെ കമന്റ്.
View this post on Instagram