ആദ്യമായി മീൻ ക്ലീൻ ചെയ്യുന്നവർക്ക് പോലും എളുപ്പത്തിൽ ചെയ്യാനുള്ള ഒരു കിടിലൻ വഴി👌

മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും എന്നാൽ മീൻ നന്നാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര കിലോ മീനും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വൃത്തിയാക്കാനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ചാള, കരിമീൻ, കിളിമീൻ എന്നിങ്ങനെ ഏതുതരം മീനാണെങ്കിലും അത് ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള നല്ലൊരു ടിപ്പ് പരിചയപ്പെടാം.

കരിമീൻ വൃത്തിയാക്കുന്നതിന് ആദ്യമായി ഒരു സ്റ്റീൽ സ്ക്രബർ എടുക്കുക, കുറച്ചുനേരം മീൻ വെള്ളത്തിൽ ഇട്ടതിനു ശേഷം സ്ക്രബർ കൊണ്ട് ഉരയ്ക്കുക ചിദംബൽ കളയാനുള്ള നല്ലൊരു രീതിയാണിത്. ഇനി കരിമീനിൽ ഉണ്ടാകുന്ന ആ കറുത്ത നിറം കളയാൻ ഒരു വാളൻപുളിയെടുത്ത് വെള്ളത്തിൽ ഇടുക. ആ വെള്ളത്തിലേക്ക് മീൻ ഇട്ടുകൊടുക്കുക .

ഒരു അഞ്ചു മിനിറ്റിനു ശേഷം ഒരു കത്തികൊണ്ട് ആ കറുത്ത നിറം മുഴുവനായും ചുരണ്ടി എളുപ്പത്തിൽ എടുക്കാവുന്നതാണ്. കരിമീനിന്റെ ആ കറുത്ത അടയാളങ്ങൾ പോകുന്നതിന് ചെറുനാരങ്ങയുടെ നീരും ഒഴിക്കാവുന്നതാണ്. നാരങ്ങാനീരോ വാളൻപുളിയോ ഉപയോഗിച്ച് കരിമീൻ നമുക്ക് വെളുപ്പിക്കാൻ സാധിക്കും. ആദ്യമായിട്ട് മീൻ നന്നാക്കുന്നവർക്ക് പോലും കരിമീൻ നല്ല വൃത്തിയായി ഈ രീതിയിലൂടെ നന്നാക്കി എടുക്കാവുന്നതാണ്.

കുറേ ദിവസം നമ്മൾ ഫ്രീസറിൽ മീൻ സൂക്ഷിച്ചു കഴിഞ്ഞാൽ അതിൻറെ ടേസ്റ്റ് തന്നെ നഷ്ടമാവും. എന്നാൽ മീൻ നന്നാക്കി എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ വെള്ളവും കൂടി ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര മാസം വേണമെങ്കിലും അത് ഫ്രഷ് ആയിരിക്കും. ഒരു കാരണവശാലും ഉപ്പ് ചേർക്കരുത്. മറ്റ് ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.