വറുത്ത മീൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ മീൻ വറുത്തെടുക്കുമ്പോൾ ചിലർ പറയാറുണ്ട് അത് ടേസ്റ്റ് ആയില്ല എന്ന്. ഇതിൻറെ പ്രധാന കാരണം മീനിൽ ഒരുപാട് മസാലകൾ ചേർക്കുന്നതിൽ എല്ലാം ചേർക്കുന്ന മസാലകൾ ശരിയായ അളവിൽ ആകുമ്പോഴാണ് അതിൻറെ ടേസ്റ്റ് ഇരട്ടി ആകുന്നത്. മീൻ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് മസാല കൂട്ട് ചേർക്കണം.
അര ടീസ്പൂൺ മഞ്ഞപ്പൊടി, ആവശ്യത്തിന് കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയിലേക്ക് അത് മിക്സ് ചെയ്ത് എടുക്കാൻ ഉള്ള വെള്ളമോ വെളിച്ചെണ്ണയോ ചേർക്കാവുന്നതാണ്. അതിനുശേഷം ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കണം. തയ്യാറാക്കിയ മസാല മീനിൽ നന്നായി ചേർത്തു പിടിപ്പിക്കണം. 15 മിനിറ്റ് അത് റസ്റ്റ് ചെയ്യാനായി വയ്ക്കുക അപ്പോഴേക്കും മീനിൽ മസാല ശരിയായി പിടിച്ചു കാണും.
ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ആവശ്യത്തിനൊഴിച്ച് നന്നായി ചൂടായി വരുമ്പോൾ മാത്രം മസാല തിരുമ്പിയ മീൻ അതിലേക്ക് ചേർത്ത് കൊടുക്കണം. നന്നായി ഫ്രൈ ചെയ്ത് എടുക്കണം. അതിനുശേഷം നമ്മൾ ട്രൈ ചെയ്ത് എടുത്ത എണ്ണ കളയുവാൻ പാടില്ല. മറ്റൊരു പാൻ എടുത്ത് ഈ എണ്ണം മുഴുവനായും അതിലേക്ക് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള ചെറുതായി അരിഞ്ഞ് അതിലേക്ക് ചേർത്ത് കൊടുക്കുക. തക്കാളിയും പച്ചമുളകും അതിലേക്ക് ചേർക്കണം, നന്നായി വയറ്റിയതിനു ശേഷം പൊടികൾ ചേർത്തു കൊടുക്കുക. പൊടികൾ നന്നായി മൂത്ത വരുന്നത് വരെ ഇളക്കി കൊടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് കറിവേപ്പില കൂടി ചേർത്ത് ഇളക്കി കൊടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.