റസ്റ്റോറന്റിൽ കിട്ടുന്ന അടിപൊളി മീൻ കറി ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഏതു മീനും ഉപയോഗിച്ചുകൊണ്ടും ഈ രീതിയിൽ മീൻ കറി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം രണ്ടു പിടി ചെറിയ ചുവന്നുള്ളി ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം തക്കാളി നാലായി മുറിച്ചത് ഇട്ടുകൊടുക്കുക.
തക്കാളി വെന്തു വന്നതിനുശേഷം ഇവ രണ്ടും മിക്സിയുടെ ജാറിലേക്ക് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ഉലുവയും ചേർത്തു കൊടുക്കുക ഉലുവ മൂത്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ഇഞ്ചി ഇട്ടുകൊടുക്കുക. അതിനുശേഷം അഞ്ചു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക . അതിലേക്ക് നാലു പച്ചമുളക് കീറിയത് ഇട്ട് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത നല്ലതുപോലെ പൊടികളുടെ പച്ചമണം മാറിവരുന്ന വരെ ഇളക്കി കൊടുക്കുക. അതിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക.
കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുത്ത് വീണ്ടും നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. മീൻ നല്ലതുപോലെ വെന്തു എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ ഇറക്കിവെക്കാവുന്നതാണ്. ശേഷം അല്പം സമയം അടച്ചു വെച്ചതിനുശേഷം എടുത്തു ഉപയോഗിക്കുക. ഇനി മീൻ വാങ്ങുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.