വീട്ടമ്മമാരെ നിങ്ങൾ ഇത് അറിഞ്ഞോ.!! ഫ്രിഡ്ജ് ഉള്ളവർക്ക് ആരുടെയും സഹായമില്ലാതെ ഉണക്കമീൻ ഇനി വീട്ടിൽ ഉണ്ടാക്കാം. മീൻ ഇതുപോലെ റെഡിയാക്കൂ.. | Dry Fish Making

സാധാരണയായി ഉണക്കമീൻ എല്ലാം തന്നെ നാം പുറത് നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ പുറത്തുനിന്ന് വാങ്ങുന്ന ഉണക്കമീൻ എത്രത്തോളം വൃത്തിയുള്ളതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നഷ്ടപ്പെടാതെ വളരെ വൃത്തിയുള്ള രീതിയിൽ നമുക്ക് ഉണക്കമീൻ ഉണ്ടാക്കിയെടുക്കാം അതിനെ നമുക്ക് ആവശ്യമുള്ളത് ഫ്രിഡ്ജ് മാത്രമാണ്.

എങ്ങനെയാണ് ഫ്രിഡ്ജിൽ ഉണക്കമീൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉണക്കമീൻ ആക്കേണ്ട മീൻ നല്ലതുപോലെ വൃത്തിയായി കഴുകിയെടുക്കുക. അതിനുശേഷം നല്ല അടപ്പ് ഉറപ്പുള്ള പാത്രത്തിൽ ആദ്യം കുറച്ച് കല്ലുപ്പ് വിതറി ഇടുക. അതിനു മുകളിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മീൻ നിരനിരയായി വെച്ചു കൊടുക്കുക. അതിനുശേഷം മീനിന്റെ മുകളിൽ വീണ്ടും കല്ലുപ്പ് വിതറി മൂടുക.

സ്ഥലമുണ്ടെങ്കിൽ വീണ്ടും അതിനു മുകളിൽ മീൻ നിരത്തി വയ്ക്കുക അതിനുമുകളിലേക്ക് കല്ലുപ്പും വിതറുക. ശേഷം പാത്രം അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു ദിവസത്തിനുശേഷം പുറത്തേക്ക് എടുത്ത് അതിലുള്ള വെള്ളമെല്ലാം തന്നെ മാറ്റുക. ശേഷം വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി ഈ മീൻ ഒരു ആഴ്ചയ്ക്കുശേഷം എടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ഉണക്കമീൻ വളരെ പാകമായി തന്നെ കിട്ടും.

ഉണക്കമീൻ കറിക്ക് ഉപയോഗിക്കുന്നതിനു മുൻപായി കുറച്ച് സമയത്തേക്ക് വെള്ളത്തിലിട്ട് വയ്ക്കുമ്പോൾ അതിലെ കൂടുതലായുള്ള ഉപ്പ് നമുക്ക് ഒഴിവാക്കാം. ഇനി ആരും തന്നെ പുറത്തുപോയി ഉണക്കമീൻ വാങ്ങേണ്ട ആവശ്യമില്ല. ഏതുതരത്തിലുള്ള മീനായാലും ഇനി എളുപ്പത്തിൽ ഉണക്കമീനാക്കി എടുക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *