വിവിധതരത്തിലുള്ള ബ്രേക്ക് ഫാസ്റ്റുകൾ ഉണ്ടാക്കുന്നതിനും പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും അരിപ്പൊടി ഗോതമ്പ് പൊടി മൈദ തുടങ്ങിയവയെല്ലാം തന്നെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്. എപ്പോഴും നമ്മൾ എടുക്കുന്നതായതു കൊണ്ട് തന്നെ ഇവ പുറത്ത് വെച്ചാൽ പെട്ടെന്ന് തന്നെ കേടായി പോകും.
കൂടാതെ ഗോതമ്പും അരിപ്പൊടിയും എല്ലാം കുറച്ചധികം നാളത്തേക്ക് പുറത്തുനിന്നും വാങ്ങാതെ വീട്ടിൽ തന്നെ ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ തയ്യാറാക്കി വെക്കുന്ന പൊടികൾ കുറെ നാൾ കഴിഞ്ഞാൽ പ്രാണികൾ വന്ന് കേടായി പോവുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയിലൂടെ കേടായി പോവുകയോ ചെയ്യാം.
എന്നാൽ ഇനി അത്തരത്തിൽ ഒരു പ്രശ്നമില്ല. വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. അതിനായി വേണ്ടത് ഫ്രിഡ്ജ് മാത്രമാണ്. സൂക്ഷിക്കേണ്ട പൊടികൾ എല്ലാം തന്നെ ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇട്ട് നല്ലതുപോലെ കിട്ടുക. ഒട്ടും തന്നെ വെള്ളം കടക്കാൻ ഗ്യാപ്പില്ലാത്ത രീതിയിൽ കെട്ടിവയ്ക്കുക.
അതിനുശേഷം ഫ്രീസറിനകത്തേക്ക് ഈ പൊടികൾ ഫ്രീസറിന്റെ അകത്തേക്ക് വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും പൊടികൾ ഒന്നും തന്നെ കേടാകാതെ ഇരിക്കും. ആവശ്യാനുസരണം പുറത്തേക്ക് എടുത്ത് ഉപയോഗിക്കാവുന്നതുമാണ് ശേഷം ഇതുപോലെ തന്നെ മുറുക്കി കെട്ടിവെക്കുക. പുറത്ത് വെച്ചാൽ കേടായി പോകും എന്ന പേടി ഇനി വേണ്ട. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ഇതുപോലെ പൊടികളെല്ലാം ഫ്രീസറിൽ എടുത്തു സൂക്ഷിക്കാൻ മറക്കല്ലേ. Video Credit : Grandmother tips