Food That destroy the liver : കരൾ രോഗം എന്ന് പറയുന്നത് ഒരു നിശബ്ദ കൊലയാളിയാണ്. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഉടനെയായിരിക്കും കരൾ തകരാറിൽ ആകുന്നതും അതിന്റെ പ്രത്യാഘാതങ്ങൾ സംഭവിക്കുന്നതും. പെട്ടെന്നായിരിക്കും ചോരക്കുകയോ അല്ലെങ്കിൽ വൈറ്റിൽ നിന്നും രക്തം പോവുകയോ ചെയ്യുന്നത് പിന്നീട് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും കരളിനെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നത്.
ചിലപ്പോൾ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകൾക്ക് വരെ ഇത് സംഭവിക്കാം.നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഫാറ്റിനേക്കാൾ കൂടുതൽ അളവിൽ ഉള്ളത് ഷുഗർ ആണ്. പലതരത്തിലുള്ള പഴങ്ങൾ പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മധുരം അധികം ഉള്ള പഴങ്ങൾ നമ്മൾ ദിവസവും കഴിക്കുന്നുണ്ട് എങ്കിൽ അതും ശരീരത്തിൽ ഷുഗറിന്റെ അളവ് വർദ്ധിപ്പിക്കുകയും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രമേഹ രോഗമുള്ള വ്യക്തികൾ ചെറുപഴം അമിതമായി കഴിക്കുന്നത് വളരെ ദോഷകരം ചെയ്യുന്നതാണ്. അതുപോലെ മദ്യപാനം പുകവലി മുഴുവനായും ഒഴിവാക്കുക. അതുപോലെ മൈദാ അടങ്ങിയിട്ടുള്ള ബേക്കറി സാധനങ്ങൾ മറ്റു ബേക്കറി പലഹാരങ്ങൾ എല്ലാം മുഴുവനായി ഒഴിവാക്കുക.
അതുപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കി കൂടുതലും പ്രോട്ടീൻ അടങ്ങിയിട്ടുള്ള ആഹാരം സാധനങ്ങൾ കഴിക്കുക. ഫാറ്റി ലിവർ കുറയ്ക്കുക മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും വളരെയധികം ഉപകാരപ്രദമാകുന്നതാണ്. ടെസ്റ്റുകൾ ചെയ്ത് ഫാറ്റി ലിവർ ഉണ്ടെന്ന് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ അതിനെ വരാതിരിക്കാൻ വേണ്ടി നമ്മൾ ഭക്ഷണകാര്യങ്ങളിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭാവിയിൽ ഗുരുതരം ആയിട്ടുള്ള രോഗങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കാം.