ഒരു ദിവസം കൊണ്ട് തന്നെ കുഴിനഖം മാറി നഖം മനോഹരമാക്കാം. ഏറ്റവും ലളിതമായ ഈ മാർഗ്ഗം ഒന്ന് ചെയ്തു നോക്കൂ.

കുഴിനഖം എന്ന പ്രശ്നം കൊണ്ട് ഒരുപാട് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ശരിയായി നടക്കാൻ പറ്റാതെയും അസഹ്യമായ വേദനകൾ കൊണ്ട് ഉറങ്ങാൻ കഴിയാതെയും നിരവധി ആളുകൾ ഉണ്ട്. നിങ്ങൾ എത്രയൊക്കെ മരുന്നു കഴിച്ചിട്ടും കാലുകൾ വൃത്തിയായി സൂക്ഷിച്ചിട്ടും കുഴിനഖം പിന്നെയും വരുന്നുണ്ടോ. എന്നാൽ ഇതാ ഇത്രയും ലളിതമായ ഒരു മാർഗത്തിലൂടെ കുഴിനഖം മാറ്റിയെടുക്കാൻ സാധിക്കില്ല.

എന്താണ് ആ മാർഗ്ഗം എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നല്ലെണ്ണ എടുക്കുക. അതിനുശേഷം കുഴിനഖം ഉള്ള നഖത്തിന്റെ മുകളിലെല്ലാം തന്നെ എണ്ണ നല്ലതുപോലെ തേച്ചു കൊടുക്കുക. വെളിച്ചെണ്ണ ഉപയോഗിച്ചാലും കുഴപ്പമില്ല. അതിനുശേഷം നാരങ്ങയുടെ പകുതിയെടുത്ത് എല്ലാ നഖത്തിന്റെ മുകളിലും നല്ലതുപോലെ തേച്ചു കൊടുക്കുക.

ഉപയോഗിച്ച നാരങ്ങയോ അല്ലാത്ത നാരങ്ങയോ എടുക്കാവുന്നതാണ്. ചെറിയ നീറ്റമുണ്ടാകും എങ്കിലും കാര്യമാക്കേണ്ട. അതിനുശേഷം കഴുകി കളയുക. അതിനുശേഷം ഒരു വലിയ പാത്രത്തിൽ ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ഇട്ട് കലക്കുക. അതിലേക്ക് കാലുകൾ ഇറക്കി വയ്ക്കുക. ഒരു 15 മിനിറ്റ് എങ്കിലും ഈ രീതിയിൽ കാൽ ഇറക്കി വയ്ക്കുക.

കാലുകൾ മാത്രമല്ല കൈകളിൽ ഉണ്ടാകുന്ന കുഴിനഖം ഇതുപോലെ തന്നെ മാറ്റിയെടുക്കാം. ഇത്രയും ലളിതമായ മാർഗത്തിലൂടെ തുടർച്ചയായി ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുഴിനഖം പ്രശ്നത്തെ ഇല്ലാതാക്കാം. കുഴിനഖത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *