ഈ രോഗം ഉള്ള ആളുകൾക്ക് കോവിഡ് വന്നാൽ മരണം ഉറപ്പ്…

കോവിഡ് വാക്സിനേഷനെ പറ്റി ഒരുപാട് ആരോപണങ്ങൾ ഉണ്ടായിരുന്നു, കോവിഡ് വാക്സിൻ എടുത്തതിനുശേഷം ഒരുപാട് ക്ഷീണവും പനിയും ബുദ്ധിമുട്ടുകളും ഒരുപാട് പേർക്ക് നേരിടേണ്ടി വന്നിരുന്നു. കോവിഡ് വാക്സിൻ എടുത്തതിനുശേഷം ചില ആളുകളിൽ ബ്ലോക്കും ഹാർട്ടറ്റാക്കും വരുന്നതിനുള്ള സാധ്യത കൂടുതലായി കാണുന്നു എന്ന് തെറ്റായ ധാരണ സമൂഹത്തിൽ പ്രചരിച്ചിരുന്നു എന്നാൽ അതിൻറെ സത്യാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്.

ശരീരത്തിന്റെ വിവിധ രക്തക്കുഴലുകളിലേക്ക് രക്തം എത്തിക്കുന്നതിൽ തടസ്സം നേരിടുമ്പോൾ ആ കോശങ്ങളിലേക്കുള്ള ഓക്സിജൻ സപ്ലൈ കുറയുന്നു അതുമൂലം കോശങ്ങൾ നിർജീവമായി മാറുന്നു. ബ്ലോക്കുകൾ തന്നെ നിരവധി തരത്തിൽ ഉണ്ട് ചിലത് പെട്ടെന്ന് പൊട്ടിപ്പോകുന്നു ചിലത് നല്ല കട്ടിയായി കുറേക്കാലം നീണ്ടുനിൽക്കും. കോവിഡ് രോഗം വരുമ്പോൾ രക്തക്കുഴലുകളിൽ ചെറിയ രീതിയിലുള്ള ക്ഷതങ്ങൾ അനുഭവപ്പെടും.

പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ നയിക്കുന്നവർക്കും വ്യായാമ രഹിത ജീവിതം നയിക്കുന്നവർക്കും കോവിഡ് വരുമ്പോൾ അത് ബ്ലോക്കിലേക്ക് നയിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ പ്ലേറ്റ്ലെറ്റ് അഗ്രിഗേഷൻ ഉണ്ടാവുകയും ബ്ലോക്കുകൾ വേഗത്തിൽ പൊട്ടിപ്പോവുകയും ചെയ്യുന്നു. ശരീരത്തിൻറെ ഏത് ഭാഗങ്ങളിലാണ് ബ്ലോക്ക് അനുഭവപ്പെടുന്നത് അവിടെ നീർക്കെട്ടും മറ്റു ലക്ഷണങ്ങളും ഉണ്ടാകും.

എത്ര ശതമാനം ബ്ലോക്കുകൾ ഉണ്ടെന്നു മനസ്സിലാക്കി അതിനുള്ള ചികിത്സാരീതികൾ ചെയ്യേണ്ടതുണ്ട്. ചില ആളുകളിൽ ആൻജിയോപ്ലാസ്റ്റിക് വഴി ബ്ലോക്കുകൾ നീക്കാവുന്നതാണ്. ഇത്തരത്തിൽ ഹാർട്ടറ്റാക്കും ബ്ലോക്കും ഉണ്ടാവുമ്പോൾ ഇങ്ങനെയുള്ള ചികിത്സ മാർഗങ്ങൾ മാത്രമേ ഉള്ളൂ. പലവിധത്തിലുള്ള രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് കൂടി വരുമ്പോൾ അതിൻറെ സങ്കീർണ്ണതകൾ വർധിക്കുന്നതാണ് മരണംവരെ എത്തിക്കുന്നതിന് കാരണമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.