അടുക്കളയിൽ വീട്ടമ്മമാർക്ക് ജോലികൾ വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് എത്ര കിലോ വെളുത്തുള്ളി ഉണ്ടായാലും വളരെ പെട്ടെന്ന് തന്നെ തോല് കളഞ്ഞെടുക്കാൻ ആദ്യത്തെ മാർഗ്ഗം. വെളുത്തുള്ളിയുടെ അല്ലികൾ അടർത്തി മാറ്റി ഒരു മുറത്തിലേക്ക് ഇട്ട് 10 മിനിറ്റ് നല്ല വെയിൽ കൊള്ളിക്കുക. അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ ഇതിന്റെ തോലുകൾ എടുക്കാൻ സാധിക്കും. അടുത്ത ടിപ്പ് നല്ല കട്ടിയുള്ള ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതിനുമുകളിൽ ഒരു തട്ട് വെച്ച് വെളുത്തുള്ളിയുടെ അല്ലികൾ അടർത്തി ഒരു ഇഡലി തട്ടിലേക്ക് ഇട്ടു കൊടുക്കുക.
അതിനുശേഷം പാനിന്റെ അകത്ത് വെച്ച തട്ടിനു മുകളിലായി വെച്ചുകൊടുക്കുക. അതിനുശേഷം അടച്ചു വയ്ക്കുക. ഒരു അഞ്ചു മിനിറ്റ് ഇതുപോലെ നന്നായി വേവിക്കുക. ശേഷം പുറത്തെടുത്ത് കൈ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തോല് കളഞ്ഞെടുക്കാൻ സാധിക്കും. മൂന്നാമത്തെ മാർഗം അതേ ചൂടായ പാനിലേക്ക് വെളുത്തുള്ളിയുടെ അല്ലികൾ ഇട്ടുകൊടുത്ത് രണ്ടു മിനിറ്റ് ചൂടാക്കുക.
അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ അതിന്റെ തോല് പൊളിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടർത്തി കിട്ടുന്നതായിരിക്കും. അടുത്തതായി ഇത്തരത്തിൽ തോല് കളഞ്ഞെടുത്ത വെളുത്തുള്ളി എങ്ങനെയാണ് ശരിയായ രീതിയിൽ സൂക്ഷിച്ചു വയ്ക്കുന്നത് എന്ന് നോക്കാം. അതിനായി തോല് കളഞ്ഞ വെളുത്തുള്ളി നന്നായി കഴുകി എടുക്കുക. ശേഷം ഒരു തുണികൊണ്ട് അതിന്റെ വെള്ളമെല്ലാം തന്നെ നന്നായി തുടച്ചെടുക്കുക. ശേഷം ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
പകുതി അരയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ഒരു ടീസ്പൂൺ ഉപ്പും ചേർത്തു കൊടുക്കുക. അതിനുശേഷം വീണ്ടും നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റ് ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി മൂടി വയ്ക്കുക. ഈ ദേശീയ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഉപയോഗിക്കാനായി സാധിക്കും. ഇനി എല്ലാ വീട്ടമ്മമാരും വെളുത്തുള്ളി ഈ രീതിയിൽ വൃത്തിയാക്കുകയും സ്റ്റോർ ചെയ്തു വയ്ക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.