ഇന്നത്തെ കാലത്ത് എല്ലാ വീട്ടമ്മമാരും കൂടുതലായി ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പുകൾ ആണ്. വളരെ പെട്ടെന്ന് തന്നെ ജോലികൾ ചെയ്തു തീർക്കുന്നതുകൊണ്ടാണ് വിറകടുപ്പുകളെക്കാൾ ഗ്യാസ് അടുപ്പുകളെ എല്ലാവരും കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുന്ന ഒന്നുകൂടിയാണ് ഗ്യാസ് അടുപ്പുകൾ. ഗ്യാസ് അടുപ്പ് വളരെ വൃത്തിയായി തന്നെ ഇടവേളകളിൽ ക്ലീൻ ചെയ്തില്ലെങ്കിൽ ഗ്യാസ് നഷ്ടം സംഭവിക്കാറുണ്ട്. ഗ്യാസ് അടുപ്പുകൾ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഗ്യാസ് ബർണർ വൃത്തിയാക്കുന്നതിന് ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക, അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, അതോടൊപ്പം ആ നാരങ്ങാ തോല് കൂടി ഇട്ടുകൊടുക്കുക. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി ഗ്യാസ് ബർണറുകൾ ഇതിലേക്ക് വച്ചു കൊടുക്കുക. അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അടുത്തതായി ഗ്യാസ് അടുപ്പുകളിലെ അഴുക്കുകൾ വൃത്തിയാക്കുന്നതിന് ഒരു പേസ്റ്റ് തയ്യാറാക്കാം.
അതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർന്ന് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഗ്യാസ് ബർണറിനോട് ചേർന്നുള്ള സ്റ്റീൽ സ്റ്റാൻഡ് ഭാഗത്ത് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്ത ഒരു ക്ലീനിംഗ് ടിപ്പ്. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ ഡെറ്റോൾ ഒഴിച്ചു കൊടുക്കുക . അതോടൊപ്പം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലോഷനും കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഗ്യാസ് അടുപ്പ് അഴുക്കുപിടിച്ച ഭാഗത്ത് എല്ലാം ഒഴിച്ച് വൃത്തിയാക്കാവുന്നതാണ്. ആ സ്റ്റീൽ സ്റ്റാൻഡ് 15 മിനിറ്റിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി അഴുക്കുകൾ നീക്കുക. ഒരു തുണികൊണ്ട് തുടച്ചെടുക്കുക. അടുത്തതായി മുക്കിവച്ചിരിക്കുന്ന ഗ്യാസ് ബർണറുകൾ എടുത്ത് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ശേഷം ഒരു തുണികൊണ്ട് തുടച്ചു വൃത്തിയാക്കി എടുക്കുക. വളരെ പെട്ടെന്ന് തന്നെ അഴകുകൾ എല്ലാം നീങ്ങി വൃത്തി ആയിരിക്കുന്നത് കാണാം. എല്ലാ വീട്ടമ്മമാരും വീട്ടിൽ എന്നും ഉണ്ടാകുന്ന ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇന്നു തന്നെ വൃത്തിയാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.