അടുക്കളയിൽ ഇനി ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാൻ സാധിക്കും. സാധാരണയായി പാചകത്തിനേക്കാൾ കൂടുതൽ അതിലേക്ക് വേണ്ട സാധനങ്ങൾ അരിയുന്നതിനു വൃത്തിയാക്കുന്നതിനും ആയിരിക്കും ഒരുപാട് സമയം എടുക്കേണ്ടി വരുന്നത്. അതിൽ തന്നെ ഇഞ്ചിയുടെ തോല് വൃത്തിയാക്കുന്നതിനും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ചിലർ കത്തി ഉപയോഗിച്ചു കൊണ്ടും ചിലർ സ്പൂൺ ഉപയോഗിച്ചുകൊണ്ട് ഇഞ്ചിയുടെ തോല് വൃത്തിയാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതുമായ ഒരു മാർഗ്ഗം നോക്കാം.
അതിനായി നമ്മൾ ഉപയോഗിക്കുന്നത് ഒരു സ്റ്റീൽ സ്ക്രബർ ആണ്. കളഞ്ഞെടുക്കുന്നതിനു മുൻപായി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യം തന്നെ വൃത്തിയാക്കേണ്ട ഇഞ്ചി കുറച്ചു വെള്ളം എടുത്ത് അതിൽ ഒരു 10 മിനിറ്റ് മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ തോല് കളഞ്ഞെടുക്കാൻ സാധിക്കും. അതുപോലെ തന്നെ ഇഞ്ചിയുടെ തോല് കളഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന കൈ നീറുന്നത് ഒഴിവാക്കാം. പല മാർഗങ്ങളിലൂടെ ഇഞ്ചി വൃത്തിയാക്കാം.
അതിനായി ഒരു സ്റ്റീൽ സ്ക്രബർ എടുക്കുക ശേഷം ഒരു കുപ്പിയുടെ മൂടിയോ അല്ലെങ്കിൽ ഒരു കുപ്പിയുടെ പകുതി മുറിച്ചത് എടുക്കുക ശേഷം അതിലേക്ക് ഒരു നൂലിൽ സ്ക്രബർ കോർത്ത് ഉള്ളിലൂടെ വലിച്ചെടുക്കുക. ശേഷം നല്ല ടൈറ്റായി കെട്ടുക ഇങ്ങനെ ചെയ്താൽ കൈകൊണ്ട് സ്ക്രബർ പിടിക്കേണ്ട ആവശ്യം ഉണ്ടായിരിക്കുകയില്ല. അതിനുശേഷം വെള്ളത്തിൽ ഇട്ട് ഇഞ്ചി എടുത്ത് നല്ലതുപോലെ കളഞ്ഞെടുക്കുക.
മറ്റ് മാർഗ്ഗങ്ങളിലെ അപേക്ഷിച്ചു വളരെ എളുപ്പത്തിൽ തന്നെ തോല് കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ടിഷ്യു പേപ്പർ വിതറി അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ഇഞ്ചി വെച്ചുകൊടുക്കുക ശേഷം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. കുറെ നാളത്തേക്ക് കേടാകാതെ ഇരിക്കുകയും ചെയ്യും. മറ്റൊരു മാർഗം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഇഞ്ചി മുക്കി വെച്ചും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. എല്ലാവരും ഇതുപോലെ ചെയ്തു നോക്കുക. Credit : Resmees Curry World