പാപ്പുവിന്റെ പിറന്നാൾ ഗംഭീരമാക്കി ഗോപി സുന്ദർ..സർപ്രൈസ് സമ്മാനം കണ്ട് ഞെട്ടി പാപ്പു.!!

മലയാളികൾക്ക് വളരെയധികം സുപരിചിതരമായ താര ജോഡികളാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരുടെയും വാർത്തകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയും ഗോപി സുന്ദറും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് അമൃതയുടെ മകൾ പാപ്പുവിന്റേത്.

കഴിഞ്ഞ ദിവസം ആയിരുന്നു പാപ്പുവിന്റെ പിറന്നാൾ.അമൃതയും കുടുംബവും പിറന്നാൾ വളരെ ഗംഭീരമായാണ് ആഘോഷിച്ചത്. കുറച്ച് അധികം ദിവസങ്ങൾക്ക് മുമ്പ് തന്നെ അമൃതയും ഗോപി സുന്ദറും പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിനായി നിരവധി പ്ലാനുകൾ നടത്തിയിരുന്നു. ഗോപി സുന്ദർ വന്നതിനുശേഷം ഉള്ള പാപ്പുവിന്റെ ആദ്യത്തെ പിറന്നാൾ ആഘോഷം ആയതുകൊണ്ട് ഒട്ടും തന്നെ മോശമാക്കിയില്ല.അമൃതയുടെ അനിയത്തി അഭിരാമിയും ഗോപി സുന്ദറും മകൾ പാപ്പവും അമൃതയും ചേർന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഈ നാലുപേർ ഒത്തുകൂടുമ്പോൾ വളരെയധികം ആഹ്ലാദത്തിലാണ് സമയം ചെലവഴിക്കാറുള്ളത്. ആമി പാപ്പുവിന് പാർട്ടിക്ക് ഇടയിൽ വെച്ച് സർപ്രൈസ് നൽകുകയും സന്തോഷം കൊണ്ട് പാപ്പു തുള്ളി ചാടുകയും ചെയ്തിരുന്നു. പപ്പുവിന്റെ പിറന്നാൾക്ക് സർപ്രൈസായി സൈക്കിൾ ആണ് അഭിരാമി നൽകുന്നത്. അഭിരാമ്മി സർപ്രൈസ് ആയി പപ്പുവിന് കൊടുക്കുന്ന സമ്മാനവും അവളെ കൂടുതൽ ആവേശത്തിലാക്കി.

രാത്രിയിൽ അഭിരാമിയും അമ്മയും കൂടി സൈക്കിൾ വാങ്ങിക്കാൻ പോകുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. പാപ്പുവിന്റെ എല്ലാ സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതെല്ലാം കണ്ട് വളരെ സന്തോഷത്തോടെ ആണ് പാപ്പു. റോസ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പാപ്പു പിറന്നാൾ ദിനത്തിൽ എത്തുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് പപ്പുവിന് പിറന്നാൾ ആശംസകൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *